അമേരിക്കയുടെ യുദ്ധതന്ത്രങ്ങളെ തകർത്ത് ഇറാൻ നടത്തിയ നീക്കം ; നാശനഷ്ടം ഗൾഫ് രാജ്യങ്ങളിൽ

For full experience, Download our mobile application:
Get it on Google Play

ദുബായ്: ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ കൃത്യതയാർന്ന മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ അമേരിക്കയുടെ പശ്ചിമേഷ്യൻ യുദ്ധതന്ത്രങ്ങൾക്ക് കനത്ത തിരിച്ചടിയായെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട്. ഗൾഫ് രാജ്യങ്ങളിലെ 84 തന്ത്രപ്രധാന കേന്ദ്രങ്ങളിൽ 135-ലധികം ആക്രമണങ്ങളാണ് ഇറാന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും റോയിട്ടേഴ്സ് അന്വേഷണത്തിൽ കണ്ടെത്തി. സൗദി അറേബ്യ, യു.എ.ഇ, കുവൈറ്റ്, ഖത്തർ, ബഹ്റൈൻ, ഒമാൻ, ഇറാഖ് എന്നിവിടങ്ങളിലെ എണ്ണ ശുദ്ധീകരണ ശാലകൾ, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, വൈദ്യുതി നിലയങ്ങൾ, ആണവനിലയം, ശുദ്ധജല പ്ലാന്റുകൾ എന്നിവ ആക്രമിക്കപ്പെട്ടതായി റിപ്പോർട്ട് പറയുന്നു.

സൗദി അറേബ്യയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ് ലൈനിലെ പമ്പിംഗ് സ്റ്റേഷനുകൾ തകർത്തതോടെ ചെങ്കടൽ വഴിയുള്ള എണ്ണ നീക്കം തടസ്സപ്പെട്ടു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയരുകയും ചെയ്തു. തങ്ങൾക്ക് സംഭവിച്ച നാശനഷ്ടങ്ങൾ ഭൂരിഭാഗം ഗൾഫ് രാജ്യങ്ങളും പുറത്തുവിട്ടില്ലെന്നും പകരം ഇത് മിസൈലിൻ്റെ അവശിഷ്‌ടങ്ങൾ വീണുണ്ടായ നാശനഷ്ടമെന്ന് വിശദീകരിച്ചുവെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് പറയുന്നു.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാന വ്യാപകമായി സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്

0
കൊച്ചി : സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്. സമര പ്രഖ്യാപനം ഉടൻ...

പട്ടയഭൂമിയിൽ നിന്ന് മരംമുറിക്കാൻ അനുമതി ; കോട്ടയം സിസിഎഫിന്‍റെ വിവാദ ഉത്തരവ് പിൻവലിച്ചു

0
തിരുവനന്തപുരം : മുട്ടിൽ മോഡൽ മരം മുറിക്ക് ഇടയാക്കുന്ന കോട്ടയം സിസിഎഫിന്‍റെ...

എല്ലാവരും മാധ്യമപ്രവർത്തകരായാൽ അത് മറ്റുള്ളവർക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കും ; സുപ്രീം കോടതി

0
ന്യൂഡൽഹി : രാജ്യത്തെ ഓരോ പൗരനും മാധ്യമപ്രവർത്തകനാകാൻ തുടങ്ങിയാൽ അത് മറ്റുള്ളവർക്ക്...

പാംബ്ലയിൽ കണ്ടെത്തിയത് തമിഴ്നാട് സ്വദേശിയായ 18-കാരിയുടെ മൃതദേഹം ; കഴുത്തുഞെരിച്ച് കൊന്ന് പെട്രോളൊഴിച്ച് കത്തിച്ചത്...

0
അടിമാലി : ഇടുക്കി പാമ്പ്ള ചെക്ക്‌പോസ്റ്റിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ...