Wednesday, April 2, 2025 4:26 pm

ഈരാറ്റുപേട്ടയില്‍ സിപിഐഎം പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ എസ്‌ഡിപിഐ ശ്രമം ; ഗുരുതര പരിക്ക്

For full experience, Download our mobile application:
Get it on Google Play

ഈരാറ്റുപേട്ട : സിപിഐ എം പ്രവര്‍ത്തകനെ എസ്‌ഡിപിഐ ഗുണ്ടകള്‍ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ചു. ഈരാറ്റുപേട്ട തെക്കേക്കര ബ്രാഞ്ച് കമ്മിറ്റിയംഗം നൂര്‍ സലാമിനെയാണ് ആക്രമിച്ചത്. ഗുരുതര പരുക്കേറ്റ നൂര്‍ സലാമിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച്ച രാവിലെ വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങി സ്‌കൂട്ടറില്‍ തിരിച്ചു വരികയായിരുന്ന നൂര്‍ സലാമിനെ അരുവിത്തുറ കോളേജിന്റ മുന്നില്‍ വെച്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു.

സ്‌കൂട്ടര്‍ ഓടിക്കുന്നതിനിടയില്‍ കമ്പി വടി കൊണ്ട് അദ്യം കൈക്ക് അടിച്ച പ്രതികള്‍ വാഹനം എടുത്തു പിന്നെയും മുന്നോട്ട് പോകാന്‍ ശ്രമിച്ച നൂര്‍സലാമിന്റെ കാലില്‍ വീണ്ടും അടിച്ചു. സ്‌കൂട്ടറിന്റെ നിയന്ത്രണം വീട്ട് റോഡിലേക്ക് മറിഞ്ഞു വീണ നൂര്‍സലാമിനെ കമ്പിയും, മൂര്‍ച്ചയുള്ള ആയുധവും ഉപയോഗിച്ച് അടിക്കുകയും വെട്ടുകയുമായിരുന്നു. തുടര്‍ന്ന് മൂര്‍ച്ചയുള്ള ആയുധം വെച്ച് കുത്താന്‍ ശ്രമിച്ചപ്പോള്‍ കൈ കൊണ്ട് തടയുന്നതിനിടെ കൈ വിരലിനും ഗുരുതര പരിക്കുകളേറ്റു. കൈയ്‌ക്കും കാലിനും വെട്ടേറ്റ നൂര്‍ സലാമിനെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ആദ്യം പ്രവേശിപ്പിച്ചുവെങ്കിലും ഗുരുതര പരിക്കുള്ളതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വഖഫ് ഭേദഗതി ബിൽ മുസ്‌ലിംകളുടെ മതസ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണമെന്ന് ചന്ദ്രശേഖർ ആസാദ്

0
ന്യൂഡൽഹി: വഖഫ് ഭേദഗതി ബിൽ മുസ്‌ലിംകളുടെ മതസ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണമാണെന്ന് ആസാദ്...

അമ്മയെ കുക്കറിന്‍റെ അടപ്പ് കൊണ്ട് തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പോലീസ് മകനും മരുമകളുമടക്കം മൂന്ന്...

0
കോഴിക്കോട്: ബാലുശ്ശേരി കണ്ണാടിപ്പൊയിലില്‍ മകന്‍ അമ്മയെ കുക്കറിന്‍റെ അടപ്പ് കൊണ്ട് തലയ്ക്കടിച്ചു...

കുരമ്പാല പുത്തൻകാവിൽ ഭഗവതീക്ഷേത്രത്തിൽ അത്തം ഉത്സവം 12ന് നടക്കും

0
പന്തളം : കുരമ്പാല പുത്തൻകാവിൽ ഭഗവതീക്ഷേത്രത്തിൽ അത്തം ഉത്സവം 12ന്...

ആദിവാസി യുവാവ് ജീവനൊടുക്കിയ സംഭവം ; ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി പ്രാഥമിക റിപ്പോർട്ട്

0
വയനാട്: കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ ആദിവാസി യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ...