തിരുവനന്തപുരം പെരുമാതുറയിലെ ഇര്‍ഫാന്റെ മരണം ; സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പെരുമാതുറയില്‍ പതിനേഴുകാരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുത്തു. ഇര്‍ഫാനെ വീട്ടില്‍ നിന്നു കൂട്ടിക്കൊണ്ട് പോയ സുഹൃത്ത് ഫൈസലിനെയാണ് കസ്റ്റഡിയിലെടുത്ത്, ചോദ്യം ചെയ്യുന്നത്. ഇര്‍ഫാന്റെ മരണകാരണം മസ്തിഷ്‌ക രക്തസ്രാവമെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇന്നലെ പുലര്‍ച്ചെയാണ് പെരുമാതുറ സ്വദേശിയായ ഇര്‍ഫാന്‍ മരിച്ചത്. സുഹൃത്തുക്കള്‍ ഇര്‍ഫാന് നിര്‍ബന്ധിച്ചു ലഹരി നല്‍കിയത് മൂലമുണ്ടായ മരണമെന്നായിരുന്നു കുടുംബത്തിന്റെ പരാതി. കേസെടുത്തു അന്വേഷണം ആരംഭിച്ച പൊലീസ് ഇര്‍ഫാന്റെ സുഹൃത്ത് ഫൈസലിനെ കസ്റ്റഡിയിലെടുത്തു.തിങ്കളാഴ്ച്ച വൈകിട്ട് ഇര്‍ഫാനെ വീട്ടില്‍ നിന്ന് വിളിച്ചു കൊണ്ടു പോയതും തിരികെ കൊണ്ടു വിട്ടതും ഫൈസലായിരുന്നു.വീട്ടില്‍ തിരികെ എത്തിയതിനു പിന്നാലെയാണ് ഇര്‍ഫാന് ബുദ്ധിമുട്ടുകള്‍ തുടങ്ങുന്നത്.

ഫെസലിനെ വിശദമായി ചോദ്യം ചെയ്യുകയാണെന്ന് പോലീസ് അറിയിച്ചു.അതിനിടെ ഇര്‍ഫാന്റെ മരണകാരണം മസ്തിഷ്‌ക രക്തസ്രാവമെന്ന പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിന് ലഭിച്ചു.തുടര്‍ച്ചയായ ലഹരി ഉപയോഗമോ, അമിത ഉപയോഗമോ ആകാം രക്തസ്രാവത്തിന് കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഇര്‍ഫാന്റെ ആന്തരിക അവയവങ്ങള്‍ രാസ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.ഇതിന്റെ ഫലം കൂടി വന്നാല്‍ മാത്രമേ മരണകാര്യത്തില്‍ വ്യക്തതയുണ്ടാകൂ.അതേസമയം ഇര്‍ഫാന്‍ സ്ഥിരം മയക്കുമരുന്ന് ഉപയോഗിക്കുന്ന വ്യക്തിയാണെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഞ്ചാബ് സർവകലാശാലയിൽ നിയമവിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0
ചണ്ഡിഗഢ്: പഞ്ചാബ് സർവകലാശാലയിലെ ‘ബോയ്‌സ് ഹോസ്റ്റൽ നമ്പർ 4′-ലെ മുറിയിൽ...

‘കൗമാരക്കാരെ മുറികളിൽ അടച്ചിട്ട് ലൈംഗികമായി അതിക്രമിച്ചു’ ; ഡച്ച് കെയർ സെന്ററുകളിലെ ഗുരുതരമായ അനാസ്ഥ...

0
ദി ഹേഗ് : നെതർലൻഡ്സ് സർക്കാരിന്റെ കീഴിലുള്ള യൂത്ത് കെയർ സെന്ററുകളിലും...

നേപ്പാൾ മിന്നൽ പ്രളയം : മൃതദേഹങ്ങളാൽ നിറഞ്ഞ് മോർച്ചറികൾ ; അണുബാധ മുന്നറിയിപ്പുമായി അധികൃർ

0
കാഠ്‌മണ്ഡു : നേപ്പാൾ മിന്നൽപ്രളയ ദുരന്തസ്ഥലത്തുനിന്നു കണ്ടെത്തിയ തിരിച്ചറിയപ്പെടുകയോ അവകാശികൾ എത്തുകയോ...

കോഴിക്കോട് ബീച്ചിലെ ഫുഡ്‌ സ്ട്രീറ്റില്‍ ആരോഗ്യ വിഭാഗത്തിന്‍റെ പരിശോധന ; ഒരു കട പൂട്ടിച്ചു

0
കോഴിക്കോട്: ബീച്ചിലെ ഫുഡ് സ്ട്രീറ്റില്‍ കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍...