Tuesday, April 23, 2024 2:15 pm

സോണ്ട കമ്പനിയുടെ കരാർ ലംഘനം: പ്രതിരോധത്തിലായി മന്ത്രി എം.ബി രാജേഷും കൊച്ചി മേയറും

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ബ്രഹ്മപുരത്തെ ബയോമൈനിംഗ് കരാറെടുത്ത സോണ്ട കമ്പനി കരാർലംഘനം നടത്തിയെന്ന് വ്യക്തമായതോടെ മന്ത്രി എം.ബി രാജേഷും കൊച്ചി മേയര്‍ എം.അനില്‍കുമാറും ഒരു പോലെ പ്രതിരോധത്തിലായി. ബ്രഹ്മപുരം തീപിടിത്തം നിയമസഭയിൽ ചർച്ചയായപ്പോൾ സോണ്ട കമ്പനിയെ കണ്ണടച്ച് ന്യായീകരിക്കുകയാണ് മന്ത്രി ചെയ്തത്.സോണ്ട എം.ഡി രാജ്കുമാറാകട്ടെ ഇതു സംബന്ധിച്ച ചോദ്യങ്ങൾക്ക് പ്രതികരിക്കാനും തയ്യാറായില്ല. സോണ്ടയുടെ പ്രവർത്തനമികവിന് തെളിവായി എക്കാലത്തും ഹാജരാക്കാൻ കഴിയുംവിധമുള്ള പ്രസംഗമാണ് മന്ത്രി എം.ബി രാജേഷ് അന്ന് നടത്തിയത്. ഇതേ സോണ്ട കമ്പനിയാണ് ബ്രഹ്മപുരത്തെ ബയോ മൈനിംഗ് 55 കോടിക്ക് കരാറെടുത്ത് 22.5 കോടിക്ക് മറിച്ചുകൊടുത്തത്.

സോണ്ടയുടെ കരാർ ലംഘനം പുറത്തുവന്നിട്ടും മന്ത്രിയോ മേയറോ പ്രതികരിച്ചിട്ടില്ല. സർക്കാറിൽ നിന്നും കോർപറേഷനിൽ നിന്നും സോണ്ട കമ്പനിക്ക് വഴിവിട്ട സഹായം ലഭിച്ചുവെന്ന ആരോപണം ഇതോടെ കൂടുതൽ ബലപ്പെടുകയാണ്. സോണ്ടയുടെ ജീവനക്കാരനായി ബ്രഹ്മപുരത്ത് കാര്യങ്ങൾ നിയന്ത്രിച്ചിരുന്ന വെങ്കിട് എന്നയാളാണ് അറാഷ് മീനീക്ഷി കമ്പനിയുടെ പേരിൽ ഉപകരാറെടുത്തതായി രേഖയിലുള്ളത്.ബയോമൈനിംഗ് കരാർ മറിച്ച് കൊടുത്തതിനെ കുറിച്ച് ഒന്നുമറിയില്ലെന്നാണ് കോർപറേഷൻ ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ അഷ്‌റഫ് പറയുന്നത്. സോണ്ട എം ഡി രാജ്കുമാറാകട്ടെ ചോദ്യങ്ങൾക്കെല്ലാം മൗനം പാലിക്കുകയാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

യുവതിയുടെ കൊലപാതകത്തില്‍ വ്യാജപ്രചാരണം ; ബി.ജെ.പി തമിഴ്‌നാട് അധ്യക്ഷൻ അണ്ണാമലൈയ്ക്കെതിരെ കേസെടുത്തു

0
ചെന്നൈ: തമിഴ്‌നാട്ടിലെ കടലൂരിൽ 45കാരിയുടെ മരണവുമായി ബന്ധപ്പെട്ട് വ്യാജ വാർത്ത പ്രചരിപ്പിച്ചതിന്...

കെ സുധാകരൻ്റെ ഡൽഹിയിലെ മുൻ പിഎ മനോജ് കുമാർ ബിജെപിയിൽ ചേർന്നു

0
കണ്ണൂർ : കെപിസിസി പ്രസിഡന്റും കണ്ണൂരിലെ ലോക്സഭാ സ്ഥാനാർത്ഥിയുമായ കെ സുധാകരൻ്റെ ...

മോദി പുതിന്റെ പുതിയ പതിപ്പ് – ശരത് പവാര്‍

0
അമ്രാവതി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുതിനുമായി താരമ്യപ്പെടുത്തി...

ലോക പുസ്തക ദിനാഘോഷം സംഘടിപ്പിച്ച് പത്തനംതിട്ട മില്ലത്ത് പബ്ലിക് ലൈബ്രറി

0
പത്തനംതിട്ട : ലോക പുസ്തക ദിനം പത്തനംതിട്ട മില്ലത്ത് പബ്ലിക് ലൈബ്രറിയുടെ...