ഇരിങ്ങാലക്കുട വിജയന്‍ കൊലപാതകo : പ്രതികളുടെ ജാമ്യം റദ്ദാക്കി

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: ഇരിങ്ങാലക്കുട കനാല്‍ ബേസിലെ വിജയന്‍ കൊലപാതക കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കി. നാലാംപ്രതിയായ കറുത്തുപറമ്പില്‍ അഭിനന്ദ് (23), പത്താംപ്രതിയായ കിഴുത്താണി പുളിക്കല്‍ വീട്ടില്‍ സാഗവ് (20) എന്നീ പ്രതികളുടെ ജാമ്യമാണ് ഇരിങ്ങാലക്കുട സെഷന്‍സ് കോടതി റദ്ദാക്കിയത്.

കഴിഞ്ഞമാസം 14ന് അഭിനന്ദിന്റെ വീട്ടില്‍വെച്ച്‌ മറ്റ് പ്രതികളുമായി ചേര്‍ന്ന് നാടന്‍ ബോംബുകളുണ്ടാക്കി കവര്‍ച്ച ചെയ്യുന്നതിനായി ആസൂത്രണം നടത്തിയതിന് അഭിനന്ദിനെ പോലീസ് പിടികൂടി കോടതി റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ മാസം 6ന് രാത്രി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിന് മുന്‍വശത്തുള്ള ഹോട്ടലിനുമുന്നില്‍ നിന്നിരുന്ന പ്രിയേഷ് എന്നയാളെ വിജയന്‍ കൊലപാതക കേസിലെ പ്രതിയാണെന്ന് പറഞ്ഞ് കത്തി കാണിച്ച്‌ ഐ ഫോണ്‍ കവര്‍ച്ചചെയ്ത് മോട്ടോര്‍ സൈക്കിളില്‍ കടന്നുകളഞ്ഞതിന് പത്താംപ്രതിയായ സാഗവിനെ പോലീസ് പിടികൂടി കോടതി റിമാന്‍ഡ് ചെയ്തു.

വിജയന്‍ കൊലപാതക കേസിലെ വിചാരണ നടപടികള്‍ നടക്കെ ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ച്‌ പ്രതികള്‍ കുറ്റകൃത്യങ്ങള്‍ നടത്തിയത് ചൂണ്ടിക്കാട്ടി ഇരിങ്ങാലക്കുട പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി.ജെ. ജോബി കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് ഇരിങ്ങാലക്കുട സെഷന്‍സ് കോടതി ഈ പ്രതികളുടെ ജാമ്യം റദ്ദ് ചെയ്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപിക്ക് വേണ്ടി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ മലക്കം മറിഞ്ഞ് പിസി ജോർജ് ; പ്രാദേശിക നേതാക്കൾ...

0
കോട്ടയം : പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ...

താമരശ്ശേരി ഫ്രഷ് കട്ട് തർക്കം : വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഉടമകൾ ചർച്ച നടത്തി

0
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി...

കർഷകർക്ക് ആശ്വാസം ; ഓണവിപണിയിൽ കുതിച്ചുയർന്ന് ഏത്തക്കായ വില

0
കോതമംഗലം : ഓണമടുത്തതോടെ ഏത്തക്കായയ്ക്ക് വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി....

വാഹനകൈമാറ്റം : അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്ന് കേന്ദ്രം ; നടപ്പാക്കാതെ എംവിഡി

0
തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും...