ഇരിക്കൂര്‍ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാനാകാതെ കോണ്‍ഗ്രസ്

For full experience, Download our mobile application:
Get it on Google Play

ഇരിക്കൂര്‍ : ഇരിക്കൂര്‍ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാനാകാതെ കോണ്‍ഗ്രസ് നേതൃത്വം. ഡിസിസി അധ്യക്ഷ സ്ഥാനം എ ഗ്രൂപ്പിന് നല്‍കി പ്രശ്‌നം പരിഹരിക്കാനാണ് ശ്രമം. ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡിന്റെ തീരുമാനം നിര്‍ണായകമാകും. ഇരിക്കൂര്‍ സീറ്റിന്റെ കാര്യത്തില്‍ എ ഗ്രൂപ്പ് നിലപാട് കടുപ്പിച്ചതോടെയാണ് കോണ്‍ഗ്രസ് നേതൃത്വം പ്രതിസന്ധിയിലായത്. ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെ മാറ്റാതെ ഒത്തുതീര്‍പ്പിനില്ലെന്നാണ് എ ഗ്രൂപ്പിന്റെ നിലപാട്. എന്നാല്‍ സ്ഥാനാര്‍ത്ഥിയെ മാറ്റുന്ന കാര്യത്തിലും ഹൈക്കമാന്‍ഡാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാക്കള്‍ വിഷയത്തിന്റെ ഗൗരവം ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്.

ഐ ഗ്രൂപ്പ് മത്സരിക്കുന്ന കണ്ണൂര്‍, പേരാവൂര്‍ സീറ്റുകളിലെ വിജയസാധ്യതയെയും പ്രശ്‌നം ബാധിക്കുമോയെന്നാണ് നേതൃത്വത്തിന്റെ ആശങ്ക. എ ഗ്രൂപ്പ് പൂര്‍ണമായും വിട്ടു നില്‍ക്കുന്നതിനാല്‍ ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും അവതാളത്തിലാണ്. പേരാവൂരിലും കണ്ണൂരിലും എ ഗ്രൂപ്പ് സമാന്തര കണ്‍വെന്‍ഷന്‍ നടത്തിയാല്‍ നേതൃത്വം പ്രതിരോധത്തിലാകും. സ്ഥാനാര്‍ത്ഥിയെ മാറ്റിയില്ലെങ്കില്‍ കടുത്ത നിലപാട് സ്വീകരിക്കാനാണ് എ ഗ്രൂപ്പിന്റെ നീക്കം. ഇരിക്കൂറില്‍ വിമതനെ നിര്‍ത്താനും ആലോചനയുണ്ട്. ഡിസിസി അധ്യക്ഷ സ്ഥാനം എ ഗ്രൂപ്പിന് നല്‍കി പ്രശ്‌നം പരിഹരിക്കാന്‍ നേതൃത്വവും ശ്രമിക്കുന്നുണ്ട്. പ്രശ്‌ന പരിഹാരത്തിനായി നേതാക്കള്‍ ചര്‍ച്ചകള്‍ തുടരുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...