ദോഹ: റോഡിലെ തിരക്കുകളിൽ നിന്ന് മാറി ആകാശത്തിലൂടെ പറന്ന് ലക്ഷ്യത്തിലെത്തുന്ന കാലം അകലെയല്ല, ഇലക്ട്രിക് ടാക്‌സിയും ഡെലിവറി പ്ലെയിനുകളും ആകാശത്ത് വട്ടമിട്ട് പറക്കാൻ ഒരുങ്ങുകയാണ്. ഇപ്പോഴിതാ ഇലക്ട്രിക് എയർ ടാക്‌സി പരീക്ഷണത്തിനൊരുങ്ങുകയാണ് ഖത്തർ. അടുത്ത വർഷം ആദ്യത്തോടെ പരീക്ഷണപ്പറക്കൽ നടത്തുമെന്ന് ഖത്തർ ഗതാഗത മന്ത്രാലയം അറിയിച്ചു. യാത്രക്കാരുടെ ഹ്രസ്വദൂര സഞ്ചാരം സാധ്യമാക്കുന്ന എയർ ടാക്‌സിയും, ഇലക്ട്രിക് ഡെലിവറി വിമാനങ്ങളും പരീക്ഷണത്തിനായി സജ്ജമായതായി ഖത്തർ ഗതാഗത മന്ത്രാലയം അറിയിച്ചു. 2025 തുടക്കത്തോടെ തന്നെ ഇവ രണ്ടും രജ്യത്ത് പരീക്ഷണ പറക്കൽ നടത്തും. പരിസ്ഥിതി സൗഹൃദവും, കാർബൺ പുറന്തള്ളൽ കുറച്ചുമുള്ള സംയോജിത മൊബിലിറ്റി ഇക്കോസിസ്റ്റം വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് വമ്പൻ രാജ്യങ്ങൾ പരീക്ഷണം ആരംഭിച്ച എയർ ടാക്‌സിയും ഇലക്ട്രിക് ഡെലിവറി പ്ലെയിനും ഖത്തറിലുമെത്തുന്നത്.
പരീക്ഷണ പറക്കലിനുള്ള അനുമതികൾക്കായി നടപടികൾ ആരംഭിച്ചതായി മന്ത്രാലയം അറിയിച്ചു. ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഉപയോഗിക്കുന്നതാണ് എയർ മൊബിലിറ്റി എന്ന പുതിയ ആശയം. ഖത്തർ ദേശീയ വികസന പദ്ധതിയുടെ മൂന്നാം ഘട്ടങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്റെ ഭാഗമായാണ് പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനത്തിന് പ്രോത്സാഹനം നൽകുന്നത്.
കേരളത്തിലെ ഒരു മുൻനിര ഓൺലൈൻ വാർത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാർത്തകൾക്ക് മുൻതൂക്കം നൽകിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാർത്തകൾ നിങ്ങൾക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതൽ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാർത്തകളും ഉടനടി നിങ്ങൾക്ക് ലഭിക്കും. ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓൺലൈൻ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടിൽ നടക്കുന്ന വാർത്താ പ്രാധാന്യമുള്ള വിഷയങ്ങൾ ഞങ്ങൾക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യുകയുമാകാം.
———————-
വാർത്തകൾ നൽകുവാൻ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോർട്ടലിൽ പരസ്യം നൽകുവാൻ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റർ – 94473 66263, 85471 98263, 0468 2333033





























