ബിഷപ്പിനെതിരായ വധഭീഷണിയിൽ തീവ്രവാദ വേരുകളുള്ള ജലീലിനെ അറസ്റ്റ് ചെയ്യണമെന്ന് ഇരിങ്ങാലക്കുട രൂപത

For full experience, Download our mobile application:
Get it on Google Play

തൃശൂർ : മുൻ മന്ത്രി കെടി ജലീലിനെ അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ച് സിറോ മലബാർ സഭ ഇരിങ്ങാലക്കുട രൂപത മുഖപത്രമായ‘കേരളസഭ’യിൽ ലേഖനം. ജലീൽ ക്രൈസ്തവ വിരോധിയും തീവ്രവാദ വേരുകളുള്ള ആളുമാണെന്നാണ് ലേഖനത്തിലെ വിമർശനം. തലശേരി ആർച്ച് ബിഷപ്പ് മാർ പാംപ്ളാനിക്കെതിരെ വധഭീഷണി മുഴക്കിയ കെ ടി ജലീലിനെ അറസ്റ്റ് ചെയ്യണമെന്നും സംഘടന കുറ്റപ്പെടുത്തുന്നു. ‘നിരോധിക്കപ്പെട്ട സംഘടനയുമായി ബന്ധമുള്ള ജലീലിൻറെ വധഭീഷണി ഇന്ത്യൻ ശിക്ഷാനിയമത്തിലെ 153 എ അനുസരിച്ച് ശിക്ഷാർഹവും 506 വകുപ്പ് പ്രകാരം പിഴയും ഏഴ് വർഷം വരെ തടവും കിട്ടാവുന്ന കുറ്റവുമാണ്.

കേസെടുക്കാൻ പോലീസ് തയ്യാറാകണം. സ്വർണക്കടത്ത്, കള്ളക്കടത്ത്, ന്യൂനപക്ഷാവകാശ തട്ടിപ്പ്, തുടങ്ങി നിരവധി ഗുരുതര ആരോപണങ്ങൾ നേരിടുകയും അഴിമതിയുടെ പേരിൽ ലോകായുക്ത വിധിയെ തുടർന്ന് മന്ത്രിസ്ഥാനം തെറിക്കുകയും ചെയ്തയാളാണ് ജലീൽ. ഇസ്ളാമിസ്റ്റ് ചിന്താഗതിക്കാരനായ ജലീലിനെ ഇടതുമുന്നണിയാണ് സംരക്ഷിക്കുന്നത്. കേരളത്തിൽ തീവ്ര ഇസ്ളാമിക കൂട്ടുകെട്ടാണുളളത്. ഇവിടെ ക്രൈസ്തവ സമൂഹം സുരക്ഷിതരല്ല.’ എൽഡിഎഫിലും യുഡിഎഫിലും ജലീലിനെ പോലുള്ള തീവ്ര ഇസ്ളാമിസ്റ്റ് ചിന്താഗതിക്കാർ നുഴഞ്ഞു കയറിയെന്നും ലേഖനം വിമർശിക്കുന്നു. ഇതോടൊപ്പം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, എംഎ ബേബി എന്നിവർ ബിഷപ്പ് പാംപ്ലാനിയുടെ വാക്കുകൾ ദുർവ്യാഖ്യാനം ചെയ്തുവെന്നും ലേഖനത്തിൽ വിമർശനമുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...

മരുന്നുകൾ ഉപഭോഗ വസ്തുക്കളല്ല, ഓഫറുകൾ നൽകരുത്; ഡിസ്കൗണ്ടുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി ഡൽഹി ഡ്രഗ്സ് കൺട്രോൾ...

0
ന്യൂഡല്‍ഹി: മരുന്നുകള്‍ക്ക് 60% മുതല്‍ 80% വരെ ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്യുന്ന...