കണ്ണൂര്‍: കേരള-കര്‍ണാടക അന്തര്‍ സംസ്ഥാന യാത്രക്കാര്‍ക്ക് ആശ്വാസമേകിക്കൊണ്ട് ഇരിട്ടി പുതിയ പാലം നാളെ തുറന്നു കൊടുക്കുന്നു. 336 കോടി രൂപ ചിലവില്‍ നവീകരണം പൂര്‍ത്തിയാകുന്ന 55 കിലോമീറ്റര്‍ തലശ്ശേരി – വളവുപാറ അന്തര്‍സംസ്ഥാന പാതയിലെ ഏഴു പാലങ്ങളില്‍ പണി പൂര്‍ത്തിയാക്കി തുറന്നു കൊടുക്കുന്ന ഏറ്റവും വലുതും അഞ്ചാമത്തെയും പാലമാണ് ഇരിട്ടി പാലം.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ മറ്റ് ആഘോഷങ്ങളൊന്നുമില്ലാതെ ശനിയാഴ്ച രാവിലെ 11 മണിക്ക് പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന് കെ എസ് ടി പി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു.