കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്വിമ്മിങ് പൂൾ നിർമ്മാണത്തിൽ ക്രമക്കേടെന്ന് സർക്കാർ ഓഡിറ്റ് റിപ്പോർട്ട്. 2019 20 വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിലാണ് കണ്ടെത്തൽ. ബജറ്റിൽ അനുവദിച്ചതിനേക്കാൾ അധിക തുക കരാറുകാരന് അനുവദിച്ചെന്നും പതിനഞ്ചു ലക്ഷത്തിൻറെ അധിക ചെലവുണ്ടായെന്നുമാണ് കണ്ടെത്തിയത്. ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എം എസ് എഫ് സെനറ്റംഗങ്ങൾ വിജിലൻസിനു പരാതി നൽകി. സ്വിമ്മിങ് പൂൾ നിർമ്മാണത്തിനായി 5.30 കോടിയുടെ ഭരണാനുമതിയാണ് യൂണിവേഴ്‌സിറ്റി ആദ്യം നൽകിയത്. ക്രസൻറ് കൺസ്ട്രക്ഷൻ എന്ന കമ്പനിക്ക് 5.74 കോടി രൂപയ്ക്ക് ടെൻഡർ നൽകുകയും ചെയ്തു. നിർമ്മാണത്തിനിടെ 95 അധിക ഇനങ്ങൾ ഉൾപ്പെടുത്തേണ്ടി വന്നതിനാൽ 6.9 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റിന് ഭരണാനുമതി നൽകി. എന്നാൽ സ്വിമ്മിങ് പൂൾ നിർമാണത്തിന്റെ വരവ് ചിലവ് കണക്ക് പരിശോധിച്ചപ്പോൾ പത്ത് ലക്ഷം രൂപയുടെ വ്യത്യാസം ഓഡിറ്റിൽ കണ്ടെത്തി. ബജറ്റ് തുകയേക്കാൾ 15 ലക്ഷം കരാറുകാരൻ അധികം നല്കിയതായും കണ്ടെത്തി. പി ഡബ്ലു ഡി നിരക്കിൽ നിന്നും കൂടിയ നിരക്കിൽ പണം നല്കിയതാണ് ക്രമക്കേടിന് കാരണം.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























