മൂന്നാർ സർവീസ് സഹകരണ ബാങ്കിലെ ക്രമക്കേട് : സംസ്ഥാന നേതൃത്വത്തിന് പരാതി നൽകി എസ്. രാജേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: മൂന്നാർ സർവീസ് സഹകരണ ബാങ്കിലെ ക്രമക്കേട് സംബന്ധിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറിക്ക്‌ പരാതി നൽകിയിട്ടുണ്ടെന്ന് ദേവികുളം മുൻ എം.എൽ.എ എസ്. രാജേന്ദ്രൻ. ഓഡിറ്റ് റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഗൗരവമുള്ളതാണെന്ന് ചൂണ്ടികാണിച്ച അദ്ദേഹം തോട്ടം തൊഴിലാളികളുടെ പണം അന്യാധീനപ്പെട്ട് പോകരുതെന്നും പറഞ്ഞു. താൻ ഉന്നയിച്ച ക്രമക്കേടുകൾ ആണ് ഓഡിറ്റ് റിപ്പോർട്ടിലും ഉള്ളതെന്നും ഇത് നേരത്തെ തന്നെ നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയതാണെന്നും രാജേന്ദ്രൻ കൂട്ടിച്ചേർത്തു. പരാതിയിൽ പാർട്ടി നടപടി സ്വീകരിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും രാജേന്ദ്രൻ വ്യക്തമാക്കി. 2022-23 സാമ്പത്തിക വർഷത്തിലാണ് സി.പി.എം നേതൃത്വത്തിലുള്ള ബാങ്കിൽ കോടികളുടെ ക്രമക്കേട് നടന്നതായി ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നത്.

മാക്സി മൂന്നാർ എന്ന കമ്പനിയുടെ മറവിൽ തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തൽ. മൂന്നാർ സർവീസ് സഹകരണ ബാങ്കിന് 97% ഓഹരിയുള്ള മാക്സി മൂന്നാർ എന്ന കമ്പനി രൂപീകരിച്ചത് ചട്ടങ്ങൾ പാലിക്കാതെയാണെന്നും മതിയായ ഈടില്ലാതെ ബാങ്ക് കമ്പനിക്ക് 12 കോടി 25 ലക്ഷം രൂപ ഓവർഡ്രാഫ്റ്റായി അനുവദിച്ചെന്നുമാണ് കണ്ടെത്തൽ. ബാങ്കിന്‍റെ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ റിസോർട്ട് ക്രമവിരുദ്ധമായി കമ്പനിക്ക് കൈമാറിയെന്നും ഇതിന് രജിസ്ട്രാറുടെ അനുമതിയില്ലായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. ലാഭം നൽകണമെന്ന വ്യവസ്ഥ കരാറിൽ ഉൾപ്പെടുത്താത്തതിലൂടെ ബാങ്കിന് ലഭിക്കേണ്ട വരുമാനം ഇല്ലാതായെന്നും ഓഡിറ്റ് റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...