പമ്പുകളിലെ ക്രമക്കേട് ; 385 സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തുവെന്ന് മന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പമ്പുകളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തൊട്ടാകെ 385 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചുവെന്ന് മന്ത്രി ജി.ആർ. അനിൽ. 9,12,500 രൂപ പിഴ ഈടാക്കുകയും ചെയ്തുവെന്ന് ടി. സിദ്ദിഖിന് നിയമസഭയിൽ മറുപടി നൽകി. പെട്രോൾ പമ്പുകളിലെ അളവുതൂക്കവുമായി ബന്ധപ്പെട്ട് 2022-23, 2023-24 സാമ്പത്തിക വർഷങ്ങളിലായി 160 പരാതികളാണ് ലഭിച്ചിരിക്കുന്നത്. വിവിധ പമ്പുകളിൽ നടത്തിയ പരിശോധനകളിൽ അനുവദനീയമായ പരിധിയിൽ കൂടുതൽ വ്യത്യാസം കണ്ട നോസിലുകളിലൂടെയുള്ള വിതരണം നിർത്തിവച്ചിട്ടുണ്ട്. അനുവദനീയമായ പരിധിയിൽ കൂടുതൽ വ്യത്യാസം ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കുന്നതിന് ദിവസവും എല്ലാ നോസിലുകളിലെയും അളവിൻറെ കൃത്യത ഉറപ്പുവരുത്തണമെന്ന് നിർദേശം നൽകി.

ഉപഭോക്താക്കൾക്ക് പമ്പുകളിൽ സൂക്ഷിച്ചിരിക്കുന്ന അഞ്ച് ലിറ്റർ അളവ് പാത്രം ഉപയോഗിച്ച് നോസിലുകളിലൂടെയുള്ള വിതരണത്തിന്റെ അളവ് പരിശോധിക്കുന്നതിനും പുന:പരിശോധന നടത്തി മുദ്ര ചെയ്തതിൻറെ സർട്ടിഫിക്കറ്റ് പരിശോധിക്കുന്നതിനും സൗകര്യമൊരുക്കുന്നതിനും നിർദേശം നൽകി. പരിശോധന നടത്തുന്ന സ്ഥാപനങ്ങളുടെ എണ്ണവും കണ്ടെത്തുന്ന കേസുകളുടെ എണ്ണവും മാസംതോറും കൺട്രോളർക്ക് റിപ്പോർട്ട് ചെയ്യുന്നുണ്ട്. പെട്രോളിയം ട്രേഡേഴ്‌സ്‌ വെൽഫെയർ ആൻഡ് ലീഗൽ സർവ്വീസ് സൊസൈറ്റി, ആൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ്‌ എന്നീ സംഘടനകൾ കൺട്രോളർക്ക് നിവേദനം സമർപ്പിച്ചിരുന്നു. ഇതു സംബന്ധിച്ച് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കുവാൻ ഒരു വകുപ്പുതല കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...