Thursday, March 28, 2024 11:27 am

ആശുപത്രിയില്‍ വിവരം തിരക്കാന്‍ വിളിച്ച രോഗിയോട് ധിക്കാരപരമായി പെരുമാറിയ വനിതാ ജീവനക്കാരിയെ പിരിച്ചുവിട്ടു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ വിവരം തിരക്കാന്‍ വിളിച്ച രോഗിയോട് ധിക്കാരപരമായി പെരുമാറിയ വനിതാ ജീവനക്കാരിയുടെ ജോലി പോയി. ആരോഗ്യമന്ത്രിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് താത്ക്കാലിക ജീവനക്കാരിയെ ആശുപത്രി വികസന സമിതി പിരിച്ചുവിട്ടത്. കഴിഞ്ഞ ദിവസം എല്ലിന്റെ ഡോക്ടറുണ്ടോയെന്ന് ആശുപത്രിയിലേക്ക് വിളിച്ച്‌ ചോദിച്ച രോഗിയോടാണ് താത്ക്കാലിക ജീവനക്കാരി ഡോക്ടറുടെ അവധിയല്ലാത്ത ദിവസങ്ങളില്‍ ജോലിക്കുണ്ടാകുമെന്ന് മറുപടി നല്‍കിയത്. രോഗി ചോദ്യം ആവര്‍ത്തിച്ചപ്പോഴും ഇതേ മറുപടിയാണ് നല്‍കിയത്. തുടര്‍ന്ന് ഡോക്ടര്‍ ഇന്നുണ്ടാകുമോ എന്ന് രോഗി ചോദിച്ചപ്പോള്‍ വേറൊരു നമ്പറില്‍ വിളിച്ച്‌ ചോദിക്കാനാണ് ജീവനക്കാരി ആവശ്യപ്പെട്ടത്. ഇതിന്റെ ശബ്ദരേഖ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു.

Lok Sabha Elections 2024 - Kerala

ഇതേരോഗി തന്നെ ഇതിന് മുമ്പും രണ്ട് തവണ വിളിച്ച്‌ ഇതേകാര്യം അന്വേഷിച്ചിരുന്നെന്നും തുടര്‍ച്ചയായി വിളിച്ചതുകൊണ്ടാണ് ഇത്തരത്തില്‍ പ്രതികരികേണ്ടി വന്നതെന്നും ജീവനക്കാരി വിശദീകരണം നല്‍കി. എന്നാല്‍ ജീവനക്കാരിയുടെ വിശദീകരണത്തില്‍ ആശുപത്രി വികസന സമിതി തൃപ്തരായില്ല. സംഭവത്തില്‍ ഡിഎംഒ ആശുപത്രി സൂപ്രണ്ടിനോട് വിശദീകരണം തേടിയിരുന്നു. ആശുപത്രി സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് അനുസരിച്ചാണ് ജീവനക്കാരിക്കെതിരെ നടപടി എടുത്തിരിക്കുന്നത്. സംഭവത്തില്‍ ആരോഗ്യമന്ത്രിയും ഇടപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് താത്ക്കാലിക ജീവനക്കാരിയെ പിരിച്ചുവിടാന്‍ തീരുമാനമെടുത്തത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോഴിക്കോട് പയ്യോളിയിൽ അച്ഛനും രണ്ടു പെണ്‍മക്കളും മരിച്ച നിലയിൽ

0
കോഴിക്കോട് : കോഴിക്കോട് പയ്യോളിയിൽ അച്ഛനും രണ്ടു മക്കളും മരിച്ച നിലയിൽ....

കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു

0
കല്‍പ്പറ്റ : മേപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു. മേപ്പാടിയില്‍...

സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. ആറ് ദിവസങ്ങൾക്ക് ശേഷം...

ഗൾഫ് യാത്രക്കാർക്ക് കപ്പൽ സർവ്വീസൊരുക്കാൻ കേരള മാരിടൈം ബോർഡ്

0
കോഴിക്കോട് : ഗൾഫ് യാത്രക്കാർക്ക് അമിത വിമാന നിരക്കിൽ നിന്ന് രക്ഷനേടാൻ...