പന്തളം : നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒട്ടേറെപ്പേർക്ക് തെരുവുനായ്ക്കളുടെ കടി ഏൽക്കുന്ന സംഭവങ്ങൾ ആവർത്തിച്ചിട്ടും ശല്യം ഇല്ലാതാക്കാനോ വന്ധ്യംകരണ പദ്ധതി നടപ്പാക്കാനോ നടപടിയില്ല.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ പന്തളത്തും പരിസരങ്ങളിലുമായി നൂറിലധികം പേർക്ക് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇതിൽ വയോധികരും സ്കൂൾ വിദ്യാർഥികളും ഉൾപ്പെടുന്നു. മൃഗക്ഷേമ ബോർഡ് മുന്നോട്ടുവെക്കുന്ന കടുത്ത വ്യവസ്ഥകൾ പാലിക്കുന്നതിനുള്ള സാങ്കേതിക തടസ്സമാണ് പദ്ധതി പൂർത്തീകരിക്കാൻ സാധിക്കാത്തതിന് കാരണമായി അധികൃതർ പറയുന്നത്. പന്തളം ടൗണിൽ തെരുവുനായ് ശല്യം കാരണം ജനം ഭയപ്പാടിലാണ്. ഇതിനിടെ വന്ധ്യംകരണ പദ്ധതി പുനഃരാരംഭിക്കാൻ അനുമതി ആവശ്യപ്പെട്ട് കേന്ദ്ര മൃഗസംരക്ഷണ ബോർഡിന് മൃഗാശുപത്രി അധികൃതർ കത്ത് നൽകിയെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.കഴിഞ്ഞവർഷം പദ്ധതി നടപ്പാക്കുന്നതിനിടെ നായ് സ്നേഹികൾ നിയമപരമായും അല്ലാതെയും എതിർപ്പുമായി വന്നതോടെയാണ് പദ്ധതി നിലച്ചത്. ശീതീകരിച്ച മുറികളിൽ വേണം വന്ധ്യംകരണം നടത്തേണ്ടത് എന്നതടക്കമുള്ള നിരവധി സാങ്കേതിക പ്രശ്നങ്ങളാണ് അവർ ഉന്നയിച്ചത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1