ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത കേസ് : രണ്ട് വനിതകള്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് കൂടി പങ്കുള്ളതായി എന്‍ഐഎ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഭീകര സംഘടനയായ ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത കേസില്‍ മലയാളികള്‍ക്ക് പുറമേ രണ്ട് വനിതകള്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് കൂടി പങ്കുള്ളതായി ദേശീയ അന്വേഷണ ഏജന്‍സി. കേരളത്തില്‍ നിന്ന് അറസ്റ്റിലായ ഡോ.റഹീസ് റഷീദ്, മുഷാബ് അനുവര്‍ എന്നിവരെ ട്രാന്‍സിറ്റ് വാറണ്ടിനായി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

കാസര്‍കോട് സ്വദേശി തെക്കേകോലോത്ത് ഇര്‍ഷാദ്, കണ്ണൂര്‍ ടൗണ്‍ സ്വദേശി ഷിഫ ഹാരിസ്, കണ്ണൂര്‍ താണയില്‍ സ്വദേശി മിസ്ഹ സിദ്ദിഖ്, അഞ്ചല്‍ സ്വദേശി രാഹുല്‍ അബ്ദുള്ള എന്ന രാഹുല്‍ മനോഹരന്‍ എന്നിവരുടെ പേരുകളാണ് റിപ്പോര്‍ട്ടിലുള്ളത്.

സമൂഹ മാധ്യമങ്ങള്‍ വഴി യുവാക്കളെ ആകര്‍ഷിച്ച്‌ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് എന്‍ഐഎ ഇവരെ അറസ്റ്റ് ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ഒമ്പതിടങ്ങളില്‍ പരിശോധന നടത്തി 16 മൊബൈലുകള്‍, 17 സിം കാര്‍ഡുകള്‍, പത്ത് മെമ്മറി കാര്‍ഡുകള്‍, എട്ട് പെന്‍ഡ്രൈവുകള്‍, രണ്ട് ഹാര്‍ഡ് ഡിസ്‌കുകള്‍ തുടങ്ങിയവ എന്‍ഐഎ പിടിച്ചെടുത്തിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...