സ്ത്രീ ശാപത്താല്‍ എല്‍ഡിഎഫ് തകര്‍ന്നടിയുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. മോന്‍സ് ജോസഫ്

For full experience, Download our mobile application:
Get it on Google Play

കടുത്തുരുത്തി : സ്ത്രീ ശാപത്താല്‍ എല്‍ഡിഎഫ് തകര്‍ന്നടിയുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. മോന്‍സ് ജോസഫ്. കേരളാ വനിത കോണ്‍ഗ്രസ് ജോസഫ് വിഭാഗം കടുത്തുരുത്തി നിയോജക മണ്ഡലം ജനറല്‍ ബോഡി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വിലക്കയറ്റം അടിച്ചേല്‍പ്പിച്ച്‌ കുടുംബ ബഡ്ജറ്റ് തകര്‍ത്തതിനും വിശ്വാസം സംരക്ഷിക്കാന്‍ തെരുവില്‍ പ്രതിക്ഷേധിക്കാന്‍ ഇറങ്ങേണ്ടി വന്നതിനും ബാലറ്റിലൂടെ പകരം ചോദിക്കാന്‍ കാത്തിരിക്കുന്ന സ്ത്രീ ശക്തിയുടെ കരുത്തില്‍ എല്‍.ഡി.എഫ് ഈ തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിയും. തങ്ങളുടെ അഭ്യസ്തവിദ്യരായ പെണ്‍മക്കള്‍ അടക്കമുള്ളവര്‍ കഷ്ടപ്പെട്ട് പഠിച്ച്‌ വിജയിച്ച്‌ പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട് തൊഴിലിനായി കാത്തിരിക്കുമ്പോള്‍ അനര്‍ഹരായ ആളുകളെ പിന്‍വാതില്‍ വഴി ജോലിക്ക് കയറ്റി കുടുംബങ്ങളില്‍ കണ്ണീര്‍ നല്‍കിയ ഭരണമാണ് ഇടത് മുന്നണി നടത്തിയത്’-മോന്‍സ് ജോസഫ് പറഞ്ഞു.

സ്വജനപക്ഷപാതവും അഴിമതിയും മുഖമുദ്രയാക്കി കുടുംബങ്ങളിലേക്ക് വരുമാനം എത്തിക്കേണ്ട മക്കളെ തൊഴില്‍ രഹിതരായി നിലനിര്‍ത്തിയ എല്‍.ഡി.എഫ് ജനദ്രോഹ ഭരണത്തിനെതിരെയുള്ള കുടുംബിനികളുടെ പ്രതിഷേധം ഈ ഭരണത്തിനെതിരായ വോട്ടുകളായി മാറുമെന്നും മോന്‍സ് ജോസഫ് വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...