ജെസ്‌ന ജീവിച്ചിരിപ്പുണ്ടോ? ; സി.ബി.ഐ അന്വേഷണ ഉദ്യോഗസ്ഥൻ ഇന്ന് കോടതിയില്‍ ഹാജരാകും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ജെസ്‌ന തിരോധാനക്കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണ ഉദ്യോഗസ്ഥൻ ഇന്ന് തിരുവനന്തപുരം സി.ജെ.എം കോടതിക്ക് മുൻപാകെ ഹാജരായേക്കും. ജെസ്‌നയുടെ പിതാവ് ജെയിംസ് ഉന്നയിച്ച ആരോപണങ്ങളിൽ വിശദീകരണം തേടാനാണ് ഇന്ന് അന്വേഷണ ഉദ്യോഗസ്ഥനോട്‌ നേരിട്ട് ഹാജരാകാൻ കോടതി നിർദേശിച്ചിരിക്കുന്നത്. ജെസ്‌ന ജീവിച്ചിരിപ്പില്ലെന്നാണ് കഴിഞ്ഞ ദിവസം ജെയിംസ് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നത്. ജെസ്‌നയുടെ അജ്ഞാത സുഹൃത്തിനെക്കുറിച്ചുള്ള വിവരം തന്റെ കൈയിലുണ്ടെന്നും ജെയിംസ് കോടതിയെ അറിയിച്ചിരുന്നു. ജെസ്‌നയുടെ അജ്ഞാത സുഹൃത്തിനെക്കുറിച്ച് താൻ വിവരം നല്‍കിയിട്ടും സി.ബി.ഐ അന്വേഷിച്ചില്ല.

സുഹൃത്ത് അറിയാതെ രഹസ്യ സ്വഭാവത്തോടെ സി.ബി.ഐ അന്വേഷിക്കാൻ തയ്യാറായാൽ വിവരം നൽകാമെന്നും ജെയിംസ് സത്യവാങ്മൂലത്തിൽ അറിയിച്ചു. ജെസ്‌ന രഹസ്യമായി വ്യാഴാഴ്ച പ്രാര്‍ത്ഥനയ്ക്ക് പോയിരുന്ന സ്ഥലം താന്‍ കണ്ടെത്തിയെന്നും പിതാവ് അവകാശപ്പെട്ടു. ഒപ്പം ജെസ്‌നയെ കാണാതായത് ഒരു വ്യാഴാഴ്ചയാണെന്നും ജെയിംസ് ചൂണ്ടിക്കാട്ടി. ഇതിനെക്കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തിയില്ല എന്നും ജെയിംസ് ആരോപണം ഉയർത്തിയിരിന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി പെരുമാറിയെന്ന ആരോപണം; ഡോക്ടർക്കെതിരെ സ്ഥലംമാറ്റ നടപടി

0
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഡോക്ടറെ...

കാന്തപുരത്തിന്റെ പ്രസ്താവനയിലെ വിവാദം; മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി നേരിൽ കണ്ട് കാന്തപുരം വിഭാഗം നേതാക്കൾ

0
തിരുവനന്തപുരം: തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ...

പേരാവൂരിൽ വിവാഹ ആഘോഷത്തിനിടയിൽ തർക്കം; അയൽവാസിയുടെ വെട്ടേറ്റു യുവാക്കൾക്ക് ഗുരുതര പരിക്ക്

0
പേരാവൂർ: കണ്ണൂർ പേരാവൂരിന് സമീപം പാമ്പാളിയിൽ കല്യാണ വീട്ടിലുണ്ടായ സംഘർഷത്തിൽ മൂന്ന്...

ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു

0
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ്...