പുനലൂർ–ചെങ്കോട്ട സെക്‌ഷനിലെ വൈദ്യുതീകരിച്ച റെയിൽ പാത കമ്മിഷൻ ചെയ്യാൻ കഴിയാതെ റെയിൽവേ ; നഷ്ടമാകുക വന്ദേഭാരത് വരെ

For full experience, Download our mobile application:
Get it on Google Play

പുനലൂർ : വൈദ്യുതി എൻജിൻ ഉപയോഗിച്ചുള്ള പരീക്ഷണയോട്ടം നടത്തി ഒന്നര മാസം കഴിഞ്ഞിട്ടും പുനലൂർ–ചെങ്കോട്ട സെക്‌ഷനിലെ വൈദ്യുതീകരിച്ച റെയിൽ പാത കമ്മിഷൻ ചെയ്യാൻ കഴിയാതെ ദക്ഷിണ റെയിൽവേ. പാതയിൽ വൈദ്യുതി ലഭ്യമാക്കേണ്ട പുനലൂർ, ചെങ്കോട്ട ട്രാക്‌ഷൻ സബ് സ്റ്റേഷനുകൾ കമ്മിഷൻ ചെയ്യാൻ വൈകുന്നതാണു പ്രധാന തടസ്സം. ഫെബ്രുവരി 27ന് ആയിരുന്നു പാതയിൽ പരീക്ഷണയോട്ടം നടന്നത്. തെങ്കാശി–തിരുനെൽവേലി പാതയിലെ വീരാനെല്ലൂർ സബ് സ്റ്റേഷനിൽ നിന്നു വൈദ്യുതി എടുത്താണ് അന്നു ട്രെയിനോടിച്ചത്. ദിവസവും ഇവിടെ നിന്നു വൈദ്യുതി എടുത്ത് ട്രെയിനോടിക്കുക പ്രായോഗികമല്ല. ട്രാക്‌ഷൻ സബ് സ്റ്റേഷൻ പ്രവർത്തനം ആരംഭിക്കാത്തതിനാൽ കൊല്ലം–ചെങ്കോട്ട റൂട്ടിൽ ലഭിക്കേണ്ട വന്ദേഭാരത് സർവീസ് വരെ നഷ്ടമാകുന്ന സ്ഥിതിയാണ്. വൈദ്യുതീകരിച്ച പാത കമ്മിഷൻ ചെയ്യാത്തതിനാൽ വന്ദേഭാരതിന്റെ പരീക്ഷണയോട്ടം നടന്നില്ല.

പുനലൂരിലെ ട്രാക്‌ഷൻ സബ് സ്റ്റേഷനിലേക്കു വൈദ്യുതി എത്തിക്കേണ്ടതു കെഎസ്ഇബിയാണ്. വൈദ്യുതി എത്തിക്കാനുള്ള കരാർ നടപടി ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. പുനലൂരിലെ സബ് സ്റ്റേഷൻ നിർമാണമാണ് ആദ്യം തീർന്നത്. അതിനു ശേഷമാണു ചെങ്കോട്ടയിൽ പണി തുടങ്ങിയത്. അവിടെ സബ് സ്റ്റേഷന്റെ പണി കഴിഞ്ഞ് തമിഴ്നാട് ഇലക്ട്രിസിറ്റി ബോർഡ് (ടിഎൻഇബി) വൈദ്യുതിയും എത്തിച്ചു. കെഎസ്ഇബിയുടെ പിടിപ്പുകേടു കാരണം കേരളത്തിൽ പണികൾ ഇഴയുകയാണ്. ടവറുകളിലൂടെ 15 കിലോമീറ്ററും ഭൂമിക്കടിയിലൂടെ ഒന്നര കിലോമീറ്ററും കേബിൾ വലിച്ചാണു ചെങ്കോട്ട സ്റ്റേഷനിലേക്കു ടിഎൻഇബി വൈദ്യുതി എത്തിച്ചിരിക്കുന്നത്. പുനലൂരിൽ വെറും രണ്ടര കിലോമീറ്റർ ദൂരം കേബിൾ വലിക്കാനാണ് കെഎസ്ഇബി മാസങ്ങളായി വൈകുന്നത്. 28 കോടി രൂപയാണ് ഇതിനായി റെയിൽവേ കെഎസ്ഇബിക്ക് കൈമാറിയത്. വൈദ്യുതീകരിച്ച പാത കമ്മിഷൻ ചെയ്താലേ കൊല്ലം–ചെങ്കോട്ട പാതയിലൂടെ വന്ദേഭാരതും കൊല്ലം–തിരുനെൽവേലി മെമു ട്രെയിനുകളും ലഭിക്കൂ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി പെരുമാറിയെന്ന ആരോപണം; ഡോക്ടർക്കെതിരെ സ്ഥലംമാറ്റ നടപടി

0
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഡോക്ടറെ...

കാന്തപുരത്തിന്റെ പ്രസ്താവനയിലെ വിവാദം; മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി നേരിൽ കണ്ട് കാന്തപുരം വിഭാഗം നേതാക്കൾ

0
തിരുവനന്തപുരം: തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ...

പേരാവൂരിൽ വിവാഹ ആഘോഷത്തിനിടയിൽ തർക്കം; അയൽവാസിയുടെ വെട്ടേറ്റു യുവാക്കൾക്ക് ഗുരുതര പരിക്ക്

0
പേരാവൂർ: കണ്ണൂർ പേരാവൂരിന് സമീപം പാമ്പാളിയിൽ കല്യാണ വീട്ടിലുണ്ടായ സംഘർഷത്തിൽ മൂന്ന്...

ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു

0
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ്...