എകെജി സെന്‍ററിൽ നിന്ന് സ്ഥാനാർത്ഥിയെ തീരുമാനിക്കും പോലെയാണോ കോണ്‍ഗ്രസിലെ നടപടിക്രമം : വി ഡി സതീശൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നുണ ബോംബുകൾ ഏൽക്കില്ലെന്നും കോണ്‍ഗ്രസിൽ പ്രശ്നമെന്ന് പ്രചരിപ്പിച്ചെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. യുഡിഎഫ് വളരെ വേഗത്തിൽ സ്ഥാനാർത്ഥികളെ തീരുമാനിച്ചെന്ന് വി ഡി സതീശൻ അവകാശപ്പെട്ടു. സീറ്റ് വിഭജനം ഒരു അപസ്വരവുമില്ലാതെ യുഡിഎഫ് പൂർത്തിയാക്കി. ടീം യുഡിഎഫ് എന്ന് താൻ പറഞ്ഞത് അക്ഷരാർത്ഥത്തിൽ ശരിയായി. കോണ്‍ഗ്രസ് സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കാൻ മൂന്ന് ദിവസമേ എടുത്തുള്ളൂ. തിരുവനന്തപുരത്ത് എകെജി സെന്‍ററിൽ നിന്ന് സ്ഥാനാർത്ഥിയെ തീരുമാനിക്കും പോലെയാണോ കോണ്‍ഗ്രസിലെ നടപടിക്രമം? തെരഞ്ഞെടുപ്പ് കമ്മിറ്റി കൂടി പ്രൊപ്പോസൽ തയ്യാറാക്കണം. മുതിർന്ന നേതാക്കളുമായി ചർച്ച നടത്തണം. കോണ്‍ഗ്രസിനെതിരെ ഇല്ലാത്ത വാർത്തകൾ നൽകി ആക്രമിക്കുകയാണെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.

മാധ്യമങ്ങൾ സുധാകരനും അടൂർ പ്രകാശും മത്സരിക്കും എന്ന് വാർത്ത കൊടുത്ത സമയത്ത് കോണ്‍ഗ്രസ് നേതൃത്വം തീരുമാനം പോലും എടുത്തിരുന്നില്ലെന്ന് സതീശൻ പറഞ്ഞു. രാത്രി ആയപ്പോൾ എല്ലാവരും മാറ്റി. എന്തിന്‍റെ അടിസ്ഥാനത്തിലാണ് വാർത്ത കൊടുത്തതെന്ന് സതീശൻ ചോദിച്ചു. മര്യാദകേടാണ് ചെയ്തതെന്നും സതീശൻ വിമർശിച്ചു. കോണ്‍ഗ്രസിനോട് ഇത്ര ക്രൂരത കാണിക്കരുതെന്ന് സതീശൻ ആവശ്യപ്പെട്ടു. നുണ ബോംബുകൾ കൊണ്ട് തോൽപ്പിക്കാനാവില്ലെന്നും നൂറിലേറെ സീറ്റുകളുമായി യുഡിഎഫ് അധികാരത്തിൽ എത്തുമെന്നും സതീശൻ അവകാശപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...