പഞ്ചായത്ത്/ മുനിസിപ്പാലിറ്റി ഭരണസമിതി യോഗം വീക്ഷിക്കുവാൻ പൊതുജനങ്ങൾക്ക് പ്രവേശനനുവാദമുണ്ടോ? അറിയാം

For full experience, Download our mobile application:
Get it on Google Play

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നിങ്ങൾ തിരഞ്ഞെടുത്ത് അയച്ച അംഗങ്ങളുടെ പ്രകടനം എങ്ങനെയുണ്ടെന്ന് കാണുവാൻ വോട്ടർമാർക്ക് ആഗ്രഹമുണ്ടാകും. പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ നിരീക്ഷകരായി പൊതുജനങ്ങൾക്ക് പ്രവേശിക്കാനുള്ള അവകാശവുമുണ്ട്. അത് കൊട്ടി അടക്കപ്പെട്ടിട്ടില്ല. നമ്മുടെ സ്വന്തം മെമ്പർ/ കൗൺസിലർ പുലിയാണോ പൂച്ചയാണോ എന്നറിയാനുള്ള ആഗ്രഹം എല്ലാവർക്കും ഉണ്ടായിരിക്കും. ഇതിനുവേണ്ടി സെക്രട്ടറിക്ക് അപേക്ഷ കൊടുക്കേണ്ടതുണ്ട്.

പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ മിനിറ്റ്സിൽ രേഖപ്പെടുത്താവുന്ന കാരണങ്ങളാൽ പ്രസിഡന്റിനോ വൈസ് പ്രസിഡന്റിനോ പൊതുജനത്തിനെ മുഴുവനായോ, ഒരു വ്യക്തിയെ മാത്രമായോ മാറ്റി നിർത്തുവാൻ നിർദ്ദേശിക്കാവുന്നതാണ്. അതിന് വ്യക്തമായ കാരണം വേണം. ആ കാരണങ്ങൾ പിന്നീട് ചോദിച്ചാൽ വിവരാവകാശ നിയമപ്രകാരം വ്യക്തമാക്കേണ്ടതുമുണ്ട്. വ്യക്തമായ കാരണമല്ലെങ്കിൽ പിന്നീട് പുലിവാലാകും. ആയതുകൊണ്ട് തന്നെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ ഭരണസമിതിയിലെ പ്രകടനം കാണുവാൻ പൊതുജനങ്ങൾക്ക് അവകാശവും അധികാരവുമുണ്ടെന്ന കാര്യം മറക്കേണ്ട. തയ്യാറാക്കിയത് Adv. K. B Mohanan 9847445075.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ധ്യതാ പരിശോധനയ്‌ക്കെത്തിയ 26കാരന് ഗർഭപാത്രം ; ഒടുവിൽ കാൻസറിൽ നിന്നും അത്ഭുതകരമായ രക്ഷപ്പെടൽ

0
ന്യൂഡല്‍ഹി: വിവാഹം കഴിഞ്ഞ് നാളുകളേറെ ആയിട്ടും കുട്ടികള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്ന് ആശുപത്രിയില്‍...

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

0
തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് അഴിച്ചുപണിയുമായി സർക്കാർ. ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെ...

എഡിജിപിയുടെ ചോദ്യങ്ങൾ‌ക്ക് മറുപടി നൽകാതിരുന്ന കൊല്ലം കരുനാ​ഗപ്പള്ളി പോലീസ് സ്റ്റേഷനിലെ പോലീസുകാർക്ക് മെമ്മോ

0
കൊല്ലം: മൈ പോലീസ് സ്റ്റേഷനെക്കുറിച്ചുള്ള എഡിജിപിയുടെ ചോദ്യങ്ങൾ‌ക്ക് മറുപടി നൽകാതിരുന്ന കൊല്ലം...

പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നതായി മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: മുൻ സർക്കാരിന്റെ കാലത്തെ പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട്...