കോൺവെക്സ് മിററുകൾ സ്ഥാപിച്ചതിലും അഴിമതിയോ ? റാന്നി അത്തിക്കയം റോഡിൽ പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ച മിററുകൾ ഓരോന്നായി ഇളകി വീഴുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി: റാന്നി അത്തിക്കയം റോഡിൽ പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ച കോൺവെക്സ് മിററുകൾ ഓരോന്നായി ഇളകി താഴെ വീഴുന്നു. വാഹനയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ സ്ഥാപിച്ച കണ്ണാടികളാണ് ഉപയോഗശൂന്യമായി മാറുന്നത്. നിലവാരം കുറഞ്ഞ നിർമാണരീതിയാണ് തിരിച്ചടിയായിരിക്കുന്നത്. വണ്ണം കുറഞ്ഞ പൈപ്പിൽ കാർഡ്ബോർഡ് ഉപയോഗിച്ച് ക്ലാമ്പ് മുറുക്കി കണ്ണാടി പിടിപ്പിച്ച നിലയിലായിരുന്നു ഇവ സ്ഥാപിച്ചിരുന്നത്. മഴവെള്ളത്തിൽ കാർഡ്ബോർഡ് നനഞ്ഞ് ദ്രവിച്ചതോടെ ക്ലാമ്പുകളുടെ പിടി അയയുകയും കണ്ണാടികൾ ഇളകി താഴെ വീഴുകയുമായിരുന്നു.

ഇത് റോഡിലെ അപകട സാധ്യത വർധിപ്പിക്കുന്നു. പൊതുമരാമത്ത് വകുപ്പ് ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. താൽക്കാലികമായ അറ്റകുറ്റപ്പണികൾക്ക് പകരം കൂടുതൽ കാലം നിലനിൽക്കുന്നതും ഉറപ്പുള്ളതുമായ രീതിയിൽ കോൺവെക്സ് മിററുകൾ സ്ഥാപിക്കാൻ നടപടി സ്വീകരിക്കണം. ശാസ്ത്രീയമായി മാനദണ്ഡങ്ങൾ പാലിക്കാതെ ഇത്തരത്തിൽ കണ്ണാടികൾ സ്ഥാപിച്ചവർക്ക് എതിരെ നടപടിവേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലബാറിലെ ഖനന-റോയൽറ്റി തർക്കം : പിരിച്ച തുക തിരികെ നൽകണമെന്ന ഹൈക്കോടതി വിധി സ്റ്റേചെയ്ത്...

0
ന്യൂഡൽഹി : മലബാറിലെ ഖനന-റോയൽറ്റി തർക്കത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽനിന്ന് ആശ്വാസവിധി....

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...