Saturday, July 5, 2025 3:59 am

ഇസ്‌ലാമിക് ബാങ്കിങ് ഇന്ത്യയില്‍ നടപ്പിലാക്കുന്നതിന് ഒട്ടും മടിക്കേണ്ടതില്ലെന്നു ഇ ടി മുഹമ്മദ് ബഷീര്‍ എംപി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : വികസിത, വികസ്വര രാജ്യങ്ങള്‍ വളരെ താല്‍പര്യപൂര്‍വ്വം നടപ്പിലാക്കി വരുന്ന ഇസ്‌ലാമിക് ബാങ്കിങ് ഇന്ത്യയില്‍ നടപ്പിലാക്കുന്നതിന് ഒട്ടും മടിക്കേണ്ടതില്ലെന്നു മുസ്‌ലിം ലീഗ് പാര്‍ലിമെന്ററി പാര്‍ട്ടി നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ എംപി. ഇന്ത്യയില്‍ ഭൗതിക വികാസങ്ങളുടെ ധന മാര്‍ഗത്തിന് ദേശീയ അടിസ്ഥാനത്തില്‍ ബാങ്ക് രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ടു പാര്‍ലിമെന്റില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വികസിത രാജ്യങ്ങളായ ജര്‍മനി, യുകെ, യുഎസ്, ഫ്രാന്‍സ്, സിങ്കപ്പൂര്‍, മിഡില്‍ ഈസ്റ്റ്, സൗത്ത് ഈസ്റ്റ്, യൂറോപ്പ് എന്നിവടിങ്ങളില്‍ എല്ലാം തന്നെ വിജയകരമായി പരീക്ഷിച്ച ഈ ബാങ്കിങ് സംവിധാനത്തെ മുന്‍ ആര്‍ബിഐ ഗവര്‍ണറും മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങുമെല്ലാം പ്രകീര്‍ത്തിച്ചിരുന്നു’, മുഹമ്മദ് ബഷീര്‍ പറഞ്ഞു.

‘സാമ്പത്തിക വിദഗ്ധന്‍മാരും ഇസ്‌ലാമിക് ബാങ്കിങ് സംവിധാനത്തെ പ്രോത്സാഹിപ്പിച്ചതാണ്. ഇസ്‌ലാമിക് ബാങ്കിങ് നടപ്പിലാക്കുന്നതിന് സര്‍ക്കാര്‍ പ്രത്യേക താത്പര്യം കാണിക്കണം. ഇത്തരം രാജ്യങ്ങളോട് നയതന്ത്ര ബന്ധം കാത്ത് സൂക്ഷിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇസ്‌ലാമിക് ബാങ്കിങ് വന്നിട്ടുള്ള മിഡില്‍ ഈസ്റ്റ് പോലെയുള്ള രാജ്യങ്ങള്‍ക്കു അവരുടെ ധനസമ്പത്ത് അമേരിക്ക പോലുള്ള വലിയ രാജ്യങ്ങളിലെ ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ താല്‍പര്യമില്ല. ഇത് ഇന്ത്യയ്ക്കു ഉപയോഗപ്പെടുത്താന്‍ കഴിയും ഇത്തരം ബന്ധനങ്ങളില്ലാത്ത ക്ലീനായ ധനസഹായം ഉപയോഗിക്കുന്നതില്‍ വൈമനസ്യം ഉണ്ടാകേണ്ട കാര്യമില്ല. വികാരത്തിന് പകരം വിവേകത്തത്തോടെ ചിന്തിക്കേണ്ട മേഖലയാണിത്. ഇന്ത്യക്ക് ധാരാളം വികസന സാധ്യതകള്‍ ഉണ്ട്. ഭൗതിക സാഹചര്യങ്ങളുടെ ആവശ്യവും ഉണ്ട്’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വീണ ജോർജ്ജിൻ്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും...

0
മന്ദമരുതി : കോട്ടയം മെഡിക്കൽ കോളേജ് കെട്ടിട്ടം തകർന്നു വീണത് മൂലം...

മന്ത്രി വീണാ ജോര്‍ജ്ജിന്‍റെ വസതിയിലേക്ക് എസ്ഡിപിഐ മാര്‍ച്ച് നടത്തി

0
പത്തനംതിട്ട : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ് യുവതി...

മനുഷ്യരെ മുഴുവൻ കൊലക്ക് കൊടുത്തിട്ട് മുഖ്യമന്ത്രിക്ക് അമേരിക്കക്ക് പോകുന്നുവെന്ന് അൻവർ

0
കൊച്ചി: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞുവീണ് രോഗിയുടെ കൂട്ടിരുപ്പുകാരിയായ ബിന്ദു...

ഒരുക്കങ്ങളെല്ലാം പൂ‍ർണ്ണം ; കെ.സി.എല്‍ താരലേലം നാളെ

0
കേരളത്തിലെ ക്രിക്കറ്റ് ആരാധകരുടെ എല്ലാ കണ്ണുകളും തിരുവനന്തപുരത്തേക്ക്. കേരള ക്രിക്കറ്റ് ലീഗ്...