അവയവ ദാനം ഇസ്ലാമിക നിയമമനുസരിച്ച് അനുവദിനീയമാണെന്ന പഠനവുമായി ഇസ്ലാമിക പണ്ഡിതന്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : അവയവ ദാനം ഇസ്ലാമിക നിയമമനുസരിച്ച് അനുവദിനീയമാണെന്ന പഠനവുമായി ഇസ്ലാമിക പണ്ഡിതന്‍. അവയവദാനം പ്രമാണങ്ങളില്‍ എന്ന പേരില്‍ സമസ്ത മുശാവറാ അംഗം എം പി മുസ്തഫുല്‍ ഫൈസി രചിച്ച പുസ്തകത്തിലാണ് ഇക്കാര്യങ്ങള്‍ അക്കമിട്ട് നിരത്തുന്നത്. മതവിരുദ്ധമാണന്ന ധാരണയില്‍ വിശ്വാസികള്‍ അവയവം ദാനം ചെയ്യാന്‍ മടിക്കുന്ന സാഹചര്യത്തിലാണ് ഈ പുസ്തകം പുറത്തിറക്കിയതെന്ന് മുസ്തഫുല്‍ ഫൈസി പറഞ്ഞു. അവയവ ദാനം മത വിരുദ്ധമാണോയെന്ന കാര്യത്തില്‍ കേരളത്തിലെ ഇസ്ലാം മത പണ്ഡിതരില്‍ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നുണ്ടെന്നും അവയവം ദാനം ചെയ്യുന്നതും സ്വീകരിക്കുന്നതും മതനിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കരുതുന്നവരാണ് അധികവുമെന്നും എംപി മുസ്തഫുല്‍ ഫൈസി പറയുന്നു.

തെറ്റിദ്ധാരണ മൂലം അവയവം ദാനം ചെയ്യാന്‍ ആളുകള്‍ മടിക്കുന്നത് ഡോക്ടര്‍മാരുള്‍പ്പെടെ ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് സമസ്ത ഇകെ വിഭാഗം നേതാവും മത പണ്ഡിതനുമായ മുസ്തഫുല്‍ ഫൈസി അവയവദാനം പ്രമാണങ്ങളില്‍ എന്ന പേരില്‍ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. ഇസ്ലാമികമായി തെറ്റാണെന്ന് കരുതി അവയവം ദാനം ചെയ്യാതിരിക്കരുതെന്നും നിയമത്തിന്‍റെ പരിധിക്കുള്ളില്‍ നിന്ന് തന്നെ അവയവ ദാനം നടത്താമെന്നുമാണ് പുസ്തകത്തില്‍ പറയുന്നത്. രക്തദാനവും അനുവദനീയമാണ്. കൃത്രിമാവയവങ്ങള്‍ വെച്ചു പിടിപ്പിക്കുന്നതിലും തെറ്റില്ല. ലോക മുസ്ലീം പണ്ഡിതരുടെയുള്‍പ്പെടെ അഭിപ്രായങ്ങളും ഖുര്‍ ആന്‍ വചനങ്ങളുമൊക്കെ ഈ വാദങ്ങള്‍ക്ക് തെളിവായി പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്. സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളുള്‍പ്പെടെയുള്ളവര്‍ പുസ്തകത്തിന് ആശംസകള്‍ നേര്‍ന്നിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...