അടൂര്‍ : കോവിഡ് 19 നിയന്ത്രണത്തിന്റെ ഭാഗമായി അടിയന്തര സാഹചര്യമുണ്ടായാല്‍ ഐസലേഷനായി എല്ലാ സൗകര്യങ്ങളോടുംകൂടിയ 150 മുറികള്‍ സജ്ജമാക്കിയതായി ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ പറഞ്ഞു. അടൂര്‍ എസ്.എന്‍.ഐ.ടി കോളജ് ഹോസ്റ്റല്‍, പറന്തല്‍ ബൈബിള്‍ കോളജ് എന്നിവിടങ്ങളിലെ സൗകര്യങ്ങള്‍ വിലയിരുത്തി സംസാരിക്കുകയായിരുന്നു എം.എല്‍.എ. അടൂര്‍ എസ്.എന്‍.ഐ.ടി.യിലെ ഹോസ്റ്റലുകളില്‍ 100 പേരെയും പന്തല്‍ ബൈബിള്‍ കോളേജില്‍ 50 പേരെയും ഉടന്‍ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാന്‍ കഴിയും. കൂടാതെ മഞ്ഞക്കാലയില്‍ മൂന്നു ഹോസ്റ്റലുകളും അടൂര്‍ സെന്റ് സിറിള്‍സ് കോളേജിലെ ഹോസ്റ്റലും ബി.എഡ് സെന്ററിലെ മുറികളും ഇതിനായി തയ്യാറാക്കുമെന്നും ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ പറഞ്ഞു. എ.ഡി.എം അലക്സ് പി. തോമസ്, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖാ അനില്‍, അടൂര്‍ ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.സുഭഗന്‍, റവന്യു ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ ഉറപ്പാക്കി.
അടിയന്തരഘട്ടം വന്നാല്‍ അടൂരില്‍ 150 പേര്‍ക്ക് ഐസലേഷന്‍ സൗകര്യം : ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ
RECENT NEWS
Advertisment