കൊറോണയ്ക്കു പിന്നാലെ ചൈനയില്‍ ഭീതി പരത്തി ഹാന്റ വന്നു ; മരണം ഒന്ന്‌

For full experience, Download our mobile application:
Get it on Google Play

​​​​യുനാന്‍:  കൊറോണയ്ക്ക് പിന്നാലെ ചൈനയില്‍ നിന്ന് ഒരു പുതിയ വൈറസ് ഭീതി. ചൈനയിലെ യുനാന്‍ പ്രവിശ്യയില്‍ ഒരാള്‍ക്ക് ഹാന്റ വൈറസ് പരിശോധനയില്‍ പോസിറ്റീവ് ഫലം കണ്ടെത്തുകയും ഇയാള്‍ കഴിഞ്ഞ ദിവസം മരിക്കുകയും ചെയ്തതോടെയാണ് പരിഭ്രാന്തി പരന്നിരിക്കുന്നത്. മറ്റ് 32 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഹാന്റ വൈറസ് സോഷ്യല്‍ മീഡിയയില്‍ ഭീതിയുടെ ട്രെന്‍ഡായി മാറി. കൊറോണ വൈറസിന് പിന്നാലെ പകര്‍ച്ചവ്യാധി ഉണ്ടാക്കാന്‍ തയ്യാറായ മറ്റൊരു വൈറസാണോ എന്ന സംശയമായിരുന്നു ആളുകളുടെ പരിഭ്രാന്തിക്ക് കാരണം. എന്നാല്‍ അത്ര ഭയക്കേണ്ട ഒന്നല്ല ഈ വൈറസ്. കാരണം മരണസാദ്ധ്യത ഉണ്ടെങ്കിലും കൊറോണയെപ്പോലെ പകര്‍ച്ച വ്യാധിയായി പകരുന്നവയല്ല ഇതെന്നതാണ് കണ്ടെത്തല്‍.

എലികളും അണ്ണാനും ഉള്‍പ്പെടുന്ന മൂഷികവര്‍ഗത്തില്‍പ്പെട്ട ജീവികളാണ് ഈ വൈറസിന്റെ ഉറവിടം. നല്ല ആരോഗ്യമുള്ളവര്‍ക്കും ഈ വൈറസ് ബാധയുണ്ടാവാന്‍ സാദ്ധ്യതയേറെയാണ്. അതേസമയം ഒരു വ്യക്തിയില്‍ നിന്ന് മറ്റൊരു വ്യക്തിയിലേയ്ക്ക് ഈ വൈറസ് പകരില്ലെന്നാണ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ വ്യക്തമാക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...