വടക്കൻ ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം ; 30 പേർ കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ജറുസലം : വടക്കൻ ഗാസയിലെ ബെയ്റ്റ് ലഹിയ പട്ടണത്തിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു. ബെയ്റ്റ് ലഹിയയിലെ വീടുകൾ ലക്ഷ്യമാക്കിയായിരുന്നു ഇസ്രയേലിന്റെ ആക്രമണമെന്ന് പലസ്തീൻ വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. ബെയ്റ്റ് ലഹിയ പട്ടണത്തിൽ കഴിഞ്ഞ ദിവസം ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 73 പേർ കൊല്ലപ്പെട്ടിരുന്നു. മൂന്ന് ആഴ്ചയായി നടക്കുന്ന ആക്രമണത്തിൽ വടക്കൻ ഗാസയിലെ ജബാലിയ, ബെയ്റ്റ് ഹനൗൺ, ബെയ്റ്റ് ലഹിയ എന്നീ പട്ടണങ്ങളിൽ ഇസ്രയേൽ സൈനികാക്രമണത്തിൽ ഇതുവരെ 800 റോളം പേർ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു.അതേസമയം, വടക്കൻ ഗാസയിലെ കമൽ അദ്‌വാൻ ആശുപത്രിയിൽ നിന്ന് ഇസ്രയേൽ സൈന്യം പിൻവാങ്ങി. വെള്ളിയാഴ്ച കമൽ അദ്‌വാൻ ആശുപത്രിയിൽ കടന്ന ഇസ്രയേൽ സൈന്യം ഒരു ദിവസത്തിനു ശേഷമാണ് പിൻവാങ്ങിയത്. ആശുപത്രിയിൽ നിന്ന് ആരോഗ്യപ്രവർത്തകരെയും രോഗികളെയും കസ്റ്റഡിയിലെടുത്തിരുന്നു. 70 ജീവനക്കാരിൽ 44 പേരെയാണു കസ്റ്റഡിയിലെടുത്തത്. ആശുപത്രി ഡയറക്ടർ അടക്കം 14 പേരെ പിന്നീടു വിട്ടയച്ചു. മേഖലയിൽ പ്രവർത്തനക്ഷമമായ 3 ആശുപത്രികളിലൊന്നാണിത്. അതിനിടെ, തെക്കൻ ടെൽ അവീവിലെ ഇസ്രയേൽ വ്യോമത്താവളത്തിലേക്കു ഡ്രോൺ ആക്രമണം നടത്തിയതായി ഹിസ്ബുല്ല അവകാശപ്പെട്ടു. തെക്കൻ ബെയ്റൂട്ടിൽ ഇന്നലെയും ഇസ്രയേൽ ബോംബാക്രമണം നടത്തി. 19 പേർ കൊല്ലപ്പെട്ടു. ഒരു വർഷത്തിനിടെ 2,653 പേരാണു ലബനനിൽ കൊല്ലപ്പെട്ടത്. ഇതുവരെ ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ 42,847 പലസ്തീൻകാർ കൊല്ലപ്പെട്ടു. 1,00,544 പേർക്കു പരുക്കേറ്റു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...

തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി

0
തൃശ്ശൂർ: തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി. കാഞ്ഞിരപറമ്പിൽ ഷാജിയുടെ...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....