വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണി ; 25കാരൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : വിമാനങ്ങൾക്കു നേരെ വ്യാജബോംബ് ഭീഷണി ഉയർത്തിയ സംഭവത്തിൽ 25കാരൻ അറസ്റ്റിൽ. ഡൽഹി രാജ്പുരി സ്വദേശി ശുഭം ഉപാധ്യയയാണ് അറസ്റ്റിലായത്. വിമാനങ്ങൾക്കു നേരെ തുടർച്ചയായി ഭീഷണികൾ ഉയർന്ന ശേഷമുള്ള രണ്ടാമത്തെ അറസ്റ്റാണിത്. ടെലിവിഷനിൽ ഇതു സംബന്ധിച്ച വാർത്ത കണ്ടപ്പോൾ ശ്രദ്ധ നേടുന്നതിന് വേണ്ടിയാണ് യുവാവ് വ്യാജ ഭീഷണി സന്ദേശമയച്ചതെന്ന് പോലീസ് പറഞ്ഞു. ഒക്ടോബർ 14 മുതൽ 275 വിമാനങ്ങൾക്ക് നേരെയാണ് വ്യാജ ബോംബ് ഭീഷണി ഉയർന്നത്. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞാഴ്ച പതിനേഴുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വെള്ളിയാഴ്ച രാത്രിക്കും ശനിയാഴ്ച പുലർച്ചയ്ക്കുമിടെ രണ്ടു ഭീഷണി സന്ദേശങ്ങൾ ഡൽഹി വിമാനത്താവളത്തിന് ലഭിച്ചു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ദക്ഷിണ ഡൽഹിയിലെ രാജപുരിയിൽ നിന്നുള്ള ശുഭം ഉപാധ്യായയുടെ അക്കൗണ്ടിൽ നിന്നാണ് ഭീഷണി സന്ദേശം വന്നതെന്ന് കണ്ടെത്തിയത്. ഇയാളെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തപ്പോഴാണ് ശ്രദ്ധ ലഭിക്കുന്നതിനായി നടത്തിയ വ്യാജ ബോംബ് ഭീഷണിയാണെന്ന് യുവാവ് കുറ്റസമ്മതം നടത്തിയത്. പന്ത്രണ്ടാം തരം വരെ പഠിച്ച യുവാവ് തൊഴിൽ രഹിതനാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലശ്ശേരിയിൽ നഴ്സായ യുവതിയെ ഹോസ്റ്റൽമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

0
കണ്ണൂർ: തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി....

യുകെയിൽ ട്രെയിൻ പാളം തെറ്റി ; അപകടത്തിൽ 11 യാത്രക്കാർക്ക് പരിക്ക്

0
ലണ്ടൻ: യുകെയിൽ ട്രെയിൻ പാളം തെറ്റി 11 യാത്രക്കാർക്ക് പരിക്ക്. പരിക്കേറ്റവരിൽ...

കൊച്ചിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാരും രണ്ട് ഏജന്റുമാരും പിടിയിൽ

0
കൊച്ചി : കടവന്ത്രയിൽ കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാരും രണ്ട് ഏജന്റുമാരും വിജിലൻസിന്റെ...

മുഖ്യമന്ത്രി വി ഡി സതീശനെതിരേ എറണാകുളം ലോ കോളേജിൽ എസ്എഫ്ഐ ബാന‍ർ

0
കൊച്ചി : മുഖ്യമന്ത്രി വി ഡി സതീശനെതിരേ എറണാകുളം ​ഗവ. ലോ...