ഇറാനിൽ മാത്രമല്ല ലെബനോനിലും ഇസ്രയേൽ ആക്രമണം

For full experience, Download our mobile application:
Get it on Google Play

ബെയ്റൂട്ട്: ഇറാനിൽ മാത്രമല്ല ലെബനോനിലും ഇസ്രയേൽ ആക്രമണം. ലെബനനിലെ ഇഖ്‌ലിം അൽ-തുഫാ മേഖലയിലും ഇസ്രയേൽ ആക്രമണം നടത്തി. ഹിസ്ബുള്ളയുടെ തന്ത്രപരമായ മേഖലകളിലാണ് മിസൈൽ ആക്രമണം നടന്നത്. ഹിസ്ബുള്ളയുടെ സൈനിക താവളങ്ങൾ ലക്ഷ്യം വെച്ചാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ സൈന്യം അവകാശപ്പെടുന്നുണ്ടെങ്കിലും, ജനവാസ മേഖലകളെയും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളുമാണ് ലക്ഷ്യം വെച്ചതെന്നാണ് വിവരം. മർക്കബ നഗരത്തിൽ ഇസ്രയേലിന്റെ ‘ക്വാഡ്കോപ്റ്റർ’ ഡ്രോണുകൾ മൂന്നാം തവണയും സ്ഫോടകവസ്തുക്കൾ വർഷിച്ചതായി ഹിസ്ബുള്ളയുടെ അൽ-മനാർ ടിവി റിപ്പോർട്ട് ചെയ്തു.

2024 നവംബറിൽ ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുണ്ടാക്കിയ വെടിനിർത്തൽ കരാറാണ് ലംഘിക്കപ്പെട്ടത്. യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2024 നവംബറിൽ കരാർ ഒപ്പിട്ടെങ്കിലും ഇസ്രയേൽ ലബനനിൽ ആക്രമണം തുടരുകയാണ്. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് കരാറിന് ശേഷം മാത്രം 127 സിവിലിയന്മാരടക്കം 300-ലധികം പേർ കൊല്ലപ്പെട്ടു. 2023 ഒക്ടോബറിൽ തുടങ്ങിയ സംഘർഷത്തിൽ ഇതുവരെ 4,000-ത്തിലധികം ലബനൻ പൗരന്മാർക്ക് ജീവൻ നഷ്ടമാവുകയും 17,000-ത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കനിഷ്ക വിമാന ദുരന്തത്തിന് പിന്നിൽ ഖാലിസ്ഥാൻ ആയിരുന്നുവെന്ന് 40 വർഷത്തിന് ശേഷം തുറന്നു സമ്മതിച്ച്...

0
ഒട്ടാവ: കനിഷ്ക വിമാന ദുരന്തത്തിന് പിന്നിൽ ഖാലിസ്ഥാൻ ആയിരുന്നുവെന്ന് 40 വർഷത്തിന്...

മധ്യപ്രദേശ് മുഖ്യമന്ത്രിയും കുടുംബവും 150 ഏക്കറിലേറെ ഭൂമി വാങ്ങിക്കൂട്ടിയ സംഭവം ; കേന്ദ്ര അന്വേഷണ...

0
ഭോപ്പാൽ: മധ്യപ്രദേശ് ഭൂമി കുംഭകോണ ആരോപണത്തിൽ മുഖ്യമന്ത്രി മോഹൻ യാദവിനെ പ്രതിരോധിച്ച്...

ഒരിടവേളയ്ക്ക് ശേഷം കേരളത്തിൽ വീണ്ടും അതിശക്ത മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: കേരളത്തിൽ വീണ്ടും കാലവർഷം സജീവമാകുമെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ വകുപ്പ്...

കന്നഡ നടി കൃഷി തപന്ദയുടെ താമസസ്ഥലത്ത് യുവാവ് മരിച്ച നിലയിൽ; ദുരൂഹത

0
ബെംഗളൂരു: കന്നട നടി കൃഷി തപന്ദയുടെ ഫ്ലാറ്റിൽ യുവാവിനെ മരിച്ച നിലയില്‍...