ഡെയ്‌ർ അൽ ബലാ: ഗാസയിൽ തീരപ്രദേശമായ മവാസിയിലെ അഭയാർഥിക്കൂടാരങ്ങളിൽ ചൊവ്വാഴ്ച പുലർച്ചെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 19 പേർ മരിച്ചു. സുരക്ഷിതമേഖലയായി ഇസ്രയേൽ പ്രഖ്യാപിച്ചിരിക്കുന്ന മവാസിയിൽ ലക്ഷക്കണക്കിനുപേർ അഭയാർഥികളായി കഴിയുന്നുണ്ട്. ഗാസയുടെ തെക്കുള്ള പ്രധാനനഗരമായ ഖാൻ യൂനിസിനടുത്താണ് മവാസി. പക്ഷെ ഹമാസിന്റെ കമാൻഡ് സെൻറർ ഇവിടെയുണ്ടായിരുന്നെന്നും അതിനുനേരേയാണ് ആക്രമണം നടത്തിയതെന്നും ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. 2023 ഒക്ടോബർ ഏഴിന് ഇസ്രയേലിൽ കടന്നുകയറി ഹമാസ് നടത്തിയ ആക്രമണത്തിലുൾപ്പെട്ടവരും ഇവിടെയുണ്ടായിരുന്നെന്നാണ് സൈന്യത്തിന്റെ അവകാശവാദം. വ്യോമനിരീക്ഷണത്തിലൂടെ ശത്രുതാവളം മനസ്സിലാക്കി അവമാത്രം ലക്ഷ്യമിടാൻ കഴിയുന്ന ആയുധങ്ങളാണ് ഉപയോഗിച്ചതെന്നും അവർ പറഞ്ഞു. എന്നാൽ, ഈ പ്രദേശത്ത് തങ്ങളുടെ പോരാളികളുണ്ടായിരുന്നില്ലെന്ന് ഹമാസ് പ്രസ്താവനയിൽ പറയുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.