ഗസ്സയില്‍ ആക്രമണം തുടര്‍ന്ന് ഇസ്രായേല്‍ ; അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് യുഎന്‍

For full experience, Download our mobile application:
Get it on Google Play

തെല്‍ അവിവ്: അഭയാർഥികൾ താമസിച്ച സ്കൂളിനുമേൽ ബോംബിട്ട്​ ആറ്​ യുഎൻ ജീവനക്കാരുൾപ്പെടെ നിരവധി പേരെ കൊലപ്പെടുത്തിയ ഇസ്രായേലിനെതിരെ വ്യാപക പ്രതിഷേധം. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണിതെന്ന്​ യുഎൻ സെക്രട്ടറി ജനറൽ അറിയിച്ചു. സിവിലിയൻ കുരുതി അംഗീകരിക്കാനാവില്ലെന്ന്​ അമേരിക്കയും യൂറോപ്യൻ യൂണിയനും വ്യക്തമാക്കി. ‘യുനർവ’യുടെ ആറ്​ ജീവനക്കാരുൾപ്പെടെ നിരവധി പേരാണ്​ കഴിഞ്ഞ ദിവസം മധ്യഗസ്സയിലെ സ്കൂളിനു നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത്​. ഗസ്സയിലെ സേവന പ്രവർത്തനങ്ങളിൽ നിന്ന്​ യു.എന്നിനെ പിന്തിരിപ്പിക്കുകയാണ്​ ഇസ്രായേൽ ആക്രമണ ലക്ഷ്യം.

അന്താരാഷ്ട്ര മാനുഷിക നിയമത്തി​ന്‍റെ ലംഘനങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ്​ പറഞ്ഞു. നീതീകരിക്കാനാവാത്ത പാതകമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിവിലിയൻ കുരുതിയെ നിരാകരിക്കുന്നതായി വൈറ്റ്​ഹൗസ് വ്യക്തമാക്കി​. ഗസ്സയിൽ വെടിനിർത്തൽ നീളുന്നത്​ ഗുരുതര സാഹചര്യം സൃഷ്ടിക്കുമെന്ന്​ യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പ്​ നൽകി. ഇസ്രായേൽ നടപടി അപലപനീയമെന്ന്​ ഗൾഫ്​ രാജ്യങ്ങൾ. അതേസമയം ഗസ്സയിൽ ആക്രമണം നടന്ന സ്കൂൾ ഹമാസ് കമാൻഡ് ആൻഡ് കൺട്രോൾ സെന്‍റർ ആയിരുന്നുവെന്ന്​ ഇസ്രായേൽ ആരോപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...