പലസ്തീനെ പിന്തുണച്ച് പ്രമേയം പാസാക്കി കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

ഡൽഹി ; ഇസ്രയേൽ-ഹമാസ് യുദ്ധത്തിനിടെ പലസ്തീനെ പിന്തുണച്ച് കോൺഗ്രസ് പ്രമേയം പാസാക്കി. ഭൂമി, സ്വയംഭരണം, മാന്യമായ ജീവിതം എന്നിവയ്ക്കു പലസ്തീൻ ജനതയ്ക്കുള്ള അവകാശങ്ങൾക്ക് എക്കാലവും കോൺഗ്രസ് നൽകിയ പിന്തുണ ആവർത്തിക്കുകയാണെന്ന് പ്രമേയം. അടിയന്തരമായി വെടിനിർത്തൽ പ്രഖ്യാപിച്ച് ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും പ്രമേയം ചൂണ്ടിക്കാട്ടി. പലസ്തീൻ ജനതയുടെ അവകാശങ്ങൾക്കൊപ്പം കോൺഗ്രസ് ഉറച്ചുനിൽക്കണമെന്ന് പാർട്ടിയുടെ പ്രവർത്തകസമിതി യോഗത്തിൽ രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. ശനിയാഴ്ച ഇസ്രായേലിന് നേരെ നടന്ന ആക്രമണങ്ങളെ പാർട്ടി അപലപിച്ചതിന് പിന്നാലെയാണ് പ്രമേയം പാസാക്കിയിരിക്കുന്നത്.

ഏതെങ്കിലും തരത്തിലുള്ള അക്രമം ഒരിക്കലും ഒരു പരിഹാരവും നൽകുന്നില്ലെന്നായിരുന്നു കോൺ​ഗ്രസിന്റെ പ്രസ്താന. ഇസ്രയേലികളുടെ ദേശീയ സുരക്ഷാ താൽപ്പര്യങ്ങൾ ഉറപ്പുവരുത്തുന്നതിനൊപ്പം പലസ്തീനിലെ ജനങ്ങളുടെ ന്യായമായ അഭിലാഷങ്ങൾ ചർച്ചയിലൂടെ നിറവേറ്റണമെന്ന് പാർട്ടി എപ്പോഴും വിശ്വസിക്കുന്നുവെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ഞായറാഴ്ച പറഞ്ഞിരുന്നു. “ഇസ്രയേൽ ജനതയ്‌ക്കെതിരായ ക്രൂരമായ ആക്രമണങ്ങളെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് അപലപിക്കുന്നു” എന്ന് അദ്ദേഹം എക്‌സിൽ കുറിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവാക്കളിലേക്ക് നേരിട്ടെത്താൻ പ്രധാനമന്ത്രി ; ഇന്ന് ‘ഖേലോ ഇന്ത്യ ഡയലോഗ്’ വഴി സംവദിക്കും

0
ന്യൂഡൽഹി: രാജ്യത്തെ യുവാക്കളിലേക്ക് കൂടുതൽ അടുക്കുക ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി...

മലപ്പുറത്ത് കോഴിഫാമിലെ ജോലിക്കിടെ സഹോദരങ്ങളായ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു

0
മലപ്പുറം: വെട്ടത്തൂരിൽ സഹോദരങ്ങളായ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു. വെട്ടത്തൂർ ഏഴുതല സ്വദേശി...

നേപ്പാൾ പ്രളയം : അടിയന്തിര സഹായവും മരുന്നുകളുമെത്തിച്ച് ഇന്ത്യ

0
ന്യൂഡൽഹി : മിന്നൽപ്രളയത്തിൽ ദുരന്തമനുഭവിക്കുന്ന നേപ്പാളിന് തുണയായി ഇന്ത്യ 10 ടൺ...

അജിത് ഡോവലും വാങ് യീയുമായുള്ള ചർച്ച : എട്ട് സുപ്രധാന വിഷയങ്ങളിൽ ധാരണ ;...

0
ന്യൂഡൽഹി: ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്...