ഗസ്സയിൽ ആക്രമണം ശക്തമാക്കി​ ഇസ്രായേൽ ; വെസ്റ്റ്​ ബാങ്കിൽ കൂടുതൽ സൈനിക നടപടി വേണമെന്ന്​ നെതന്യാഹു

For full experience, Download our mobile application:
Get it on Google Play

തെല്‍ അവിവ്: ബന്ദിമോചനത്തിന്​ വെടിനിർത്തൽ കരാർ വേണമെന്നാവശ്യപ്പെട്ട്​ പ്രക്ഷോഭം തുടരുമ്പോഴും ഗസ്സയിൽ ആക്രമണം കടുപ്പിച്ച്​ ഇസ്രായേൽ. വെസ്റ്റ്​ ബാങ്കിൽ കൂടുതൽ സൈനിക നടപടി വേണമെന്ന്​ അടിയന്തര സുരക്ഷാ സമിതി യോഗത്തിൽ നെതന്യാഹു പറഞ്ഞു. അതിനിടെ മൂന്ന്​ സൈനികരുടെ കൊലയെ തുടർന്ന്​ ജോർദാൻ- വെസ്റ്റ്​ ബാങ്ക്​ അതിർത്തിയിൽ വൻസുരക്ഷയൊരുക്കി. ഇസ്രായേൽ നഗരങ്ങളിൽ തുടരുന്ന ശക്​തമായ പ്രക്ഷോഭങ്ങൾക്കിടയിലും വെടിനിർത്തൽ കരാറിനോട്​ മുഖംതിരിച്ച്​ നെതന്യാഹു. സൈന്യത്തെ പൂർണമായും ഗസ്സയിൽ നിന്ന്​ പിൻവലിക്കില്ലെന്ന രാഷ്​ട്രീയ തീരുമാനത്തിൽ മാറ്റമില്ലെന്ന്​ നെതന്യാഹു അമേരിക്കയെ അറിയിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്തു.

കരാർ നടപ്പാക്കാൻ ബൈഡൻ ഭരണകൂടം പുതിയ വെടിനിർത്തൽ നിർദേശം മുന്നോട്ടു വെക്കുമെന്നാണ്​​ റിപ്പോർട്ട്​. അതേ സമയം ഗസ്സയിൽ ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ മധ്യസ്ഥ രാജ്യങ്ങളുടെ നീക്കവും പ്രതിസന്ധിയിലായി. ഉ​ത്ത​ര ഗ​സ്സ​യി​ലെ ജ​ബ​ലി​യ അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ൽ ഇ​സ്രാ​യേ​ൽ സേ​ന ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ എ​ട്ടു​പേ​ർ കൊല്ലപ്പെട്ടു. ഗസ്സ സിവിൽ എമർജൻസി സർവിസ് ഡെപ്യൂട്ടി ഡയറക്ടറും നാല് കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു. ജോ​ർ​ഡ​ൻ-​വെ​സ്റ്റ് ബാ​ങ്ക് അ​തി​ർ​ത്തി​യി​ലു​ണ്ടാ​യ വെ​ടി​വെ​പ്പി​ൽ മൂ​ന്ന് ഇ​സ്രാ​യേ​ലി​ക​ൾ ഇന്നലെ കൊ​ല്ല​പ്പെ​ട്ടതോടെ പ്രദേശത്ത്​ സംഘർഷാവസ്ഥ തുടരുകയാണ്​.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംഘടനയെ ശക്തിപ്പെടുത്താൻ പുതിയ നീക്കവുമായി സി.ജെ.പി; കിഴക്ക്, പടിഞ്ഞാറ്, വടക്ക് എന്നിങ്ങനെ മൂന്ന് സോണുകളായി...

0
ന്യൂഡല്‍ഹി: സംഘടനാ വിപുലീകരണം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി. ഈസ്റ്റ്, വെസ്റ്റ്,...

സംഘടനാ വിപുലീകരണം പ്രഖ്യാപിച്ച് സിജെപി

0
ന്യൂഡൽഹി : സംഘടനാ വിപുലീകരണം പ്രഖ്യാപിച്ച് കോക്രോച്ച് ജനത പാർട്ടി...

എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു

0
ന്യൂഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം...

ബെം​ഗളൂരുവിൽ വീടിന് പുറത്ത് റോഡിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽ നിന്ന് ഫീസ് ഈടാക്കും

0
ബെം​ഗളൂരു: ബെംഗളൂരു ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക്...