പലസ്തീനിലെ ജനവാസ മേഖലകളിൽ വ്യാപക ആക്രമണവുമായി ഇസ്രയേൽ

For full experience, Download our mobile application:
Get it on Google Play

ടെൽഅവീവ് : ആവർത്തിച്ചുള്ള അന്താരാഷ്ട്ര സമ്മർദ്ദം അവ​ഗണിച്ച് പലസ്തീനിലെ ജനവാസ മേഖലകളിൽ വ്യാപക ആക്രമണവുമായി ഇസ്രയേൽ. ഇന്നലെ ​ഗാസയിലുടനീളം ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ കുട്ടികളും സ്ത്രീകളുമടക്കം നിരവധി ആളുകൾ കൊല്ലപ്പെട്ടതായി ഹമാസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബെയ്ത് ലാഹിയ, ഖാൻ യൂനിസ്, അൽ മഗാസി പ്രദേശങ്ങളിൽ മാത്രം അമ്പത് പലസ്തീനികൾ വധിക്കപ്പെട്ടു. റഫയിലെ പാർപ്പിട സമുച്ഛയത്തിലടക്കം ഇസ്രായേൽ ആക്രമണം ഉണ്ടായി. മധ്യ ഗാസയിൽ അഭയാർത്ഥി ക്യാമ്പുകളിലേക്ക് സൈനിക നീക്കം തുടങ്ങിയതോടെ ഒന്നര ലക്ഷത്തോളം ആളുകൾ പലായനത്തിനൊരുങ്ങുകയാണ്. ബുറൈജ് ക്യാമ്പിന്റെ അടുത്ത് ടാങ്കുകൾ എത്തിയതായി റിപ്പോർട്ടുകൾ ഉണ്ട്.

പ്രദേശത്തെ ക്യാമ്പുകളിൽ കഴിയുന്നവരടക്കമുള്ള ജനങ്ങളോട് ദേർ അൽ ബലാഹ് പട്ടണത്തിലേക്ക് മാറാൻ നേരത്തേ ഇസ്രയേൽ സൈന്യം ആവശ്യപ്പെട്ടിരുന്നു. നിലവിൽ ലക്ഷങ്ങൾ ജനങ്ങൾ അഭയം പ്രാപിച്ച നഗരത്തിന് കൂടുതൽ ആളുകളെ ഉൾക്കൊള്ളാൻ യുഎൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 11 ആഴ്ചത്തെ പോരാട്ടത്തിനിടെ ഗാസയിൽ 21,300ലധികം ആളുകളാണ് കൊല്ലപ്പെട്ടത്. ലെബനൻ അതിർത്തിയിൽ ആക്രമണം കടുപ്പിച്ച ഹിസ്ബുള്ളയെ നീക്കം ചെയ്യാൻ നടപടിയെടുക്കുമെന്ന് ഇസ്രായേൽ മന്ത്രി മുന്നറിയിപ്പ് നൽകി. വെടിയുതിർക്കുന്നത് നിർത്തിയില്ലെങ്കിൽ ഇസ്രായേൽ സൈന്യം ഇടപെടുമെന്ന് ബെന്നി ഗാന്റ്സ് വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടി ; ഡൽഹിയിൽ കടുത്ത വ്യോമപാത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിക്കും സമീപപ്രദേശങ്ങൾക്കും മുകളിൽ കടുത്ത വ്യോമപാത...

ജീവിതത്തിൽ ഇങ്ങനെയൊരു തെറ്റ് ചെയ്യരുത് ; ഭാര്യയുടെ തല വെട്ടിമാറ്റി ഫ്രിജിൽ വെച്ച പ്രതിയുടെ...

0
ഗുവാത്തി: അസമിൽ നവവധുവിനെ അതിക്രൂരമായി കൊലപ്പെടുത്തി തല വെട്ടിമാറ്റി ഫ്രിജിൽ ഒളിപ്പിച്ച...

കിം ജോങ് ഉന്നിന് പിൻഗാമി മകൻ ; വ്യക്തത വരുത്താനുള്ള ശ്രമത്തിലെന്ന് ദക്ഷിണ കൊറിയൻ...

0
സിയോൾ: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന് മകൻ ഉണ്ടോയെന്നതിൽ വ്യക്തത...

സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിന് കാൽനൂറ്റാണ്ട് ; അമേരിക്കയിലുടനീളം അനുസ്മരണച്ചടങ്ങുകൾ

0
ന്യൂയോർക്ക്: സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിന് കാൽനൂറ്റാണ്ട്. അമേരിക്കയിലുടനീളം വിപുലമായ അനുസ്മരണച്ചടങ്ങുകളാണ് സംഘടിപ്പിച്ചിട്ടുള്ളത്....