ഹമാസ് തുരങ്കങ്ങൾ വെള്ളം കയറ്റി തകർക്കാൻ ഇസ്രായേൽ പദ്ധതി

For full experience, Download our mobile application:
Get it on Google Play

തെ​ൽ​അ​വീ​വ് : ഗ​സ്സ മു​ന​മ്പി​ൽ ഹ​മാ​സ് പ്ര​വ​ർ​ത്ത​നം കേ​ന്ദ്രീ​ക​രി​ച്ച തു​ര​ങ്ക​ങ്ങ​ൾ ജ​ലം​ നി​റ​ച്ച് ത​ക​ർ​ക്കാ​ൻ പ​ദ്ധ​തി​യൊ​രു​ക്കി ഇ​സ്രാ​യേ​ൽ. യു.​എ​സ് ബു​ദ്ധി​യു​പ​ദേ​ശി​ച്ചാ​ണ് ഇ​സ്രാ​യേ​ൽ സേ​ന പു​തി​യ നീ​ക്കം ന​ട​ത്തു​ന്ന​തെ​ന്ന് അ​മേ​രി​ക്ക​ൻ മാ​ധ്യ​മം റി​പ്പോ​ർ​ട്ട് ചെ​യ്തു. ആ​ദ്യ ന​ട​പ​ടി​യെ​ന്നോ​ണം വ​ട​ക്ക​ൻ ഗ​സ്സ​യി​ൽ ശാ​ത്വി അ​ഭ​യാ​ർ​ഥി ക്യാ​മ്പി​നു സ​മീ​പം അ​ഞ്ചു കൂ​റ്റ​ൻ പ​മ്പു​ക​ൾ ക​ഴി​ഞ്ഞ മാ​സം സ്ഥാ​പി​ച്ചു​ ക​ഴി​ഞ്ഞ​താ​യാ​ണ് റി​പ്പോ​ർ​ട്ട്. ആ​യി​ര​ക്ക​ണ​ക്കി​ന് ക്യു​ബി​ക് മീ​റ്റ​ർ ജ​ലം പ​മ്പു​ചെ​യ്യാ​ൻ ഇ​വ​ക്കാ​കു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ. നൂ​റി​ലേ​റെ ഇ​സ്രാ​യേ​ൽ ബ​ന്ദി​ക​ള​ട​ക്കം ഹ​മാ​സ് തു​ര​ങ്ക​ങ്ങ​ളി​ലാ​യ​തി​നാ​ൽ അ​വ​രു​ടെ മോ​ച​ന​ത്തി​നു​മു​മ്പ് ഇ​ത് ന​ട​പ്പാ​ക്കു​മോ​യെ​ന്ന് വ്യ​ക്ത​മ​ല്ല. സു​ര​ക്ഷി​ത​കേ​ന്ദ്ര​ങ്ങ​ളി​ലും തു​ര​ങ്ക​ങ്ങ​ളി​ലു​മാ​ണ് ബ​ന്ദി​ക​ളെ ഒ​ളി​പ്പി​ച്ച​തെ​ന്നാ​ണ് നേ​ര​ത്തേ ഹ​മാ​സ് വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​ത്.

ആ​യി​ര​ക്ക​ണ​ക്കി​ന് സി​വി​ലി​യ​ന്മാ​രു​ടെ ജീ​വ​നെ​ടു​ക്കു​മ്പോ​ഴും ഹ​മാ​സ് നേ​തൃ​ത്വ​ത്തെ​യോ സൈ​നി​ക​രെ​യോ കാ​ര്യ​മാ​യി പി​ടി​കൂ​ടാ​നും ന​ശി​പ്പി​ക്കാ​നു​മാ​കാ​തെ ഉ​ഴ​റു​ന്ന ഇ​സ്രാ​യേ​ലി​നു മു​ന്നി​ലെ ഏ​റ്റ​വും വ​ലി​യ ക​ട​മ്പ​യാ​ണ് തു​ര​ങ്ക​ങ്ങ​ൾ. ഇ​വ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ക്കു​ക​യാ​ണ് അ​ടി​യ​ന്തി​ര​മാ​യി ന​ട​​പ്പാ​ക്കേ​ണ്ട​തെ​ന്ന് യു.​എ​സ് വൃ​ത്ത​ങ്ങ​ൾ ഇ​സ്രാ​യേ​ൽ സൈ​ന്യ​ത്തി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, ബ​ന്ദി​മോ​ച​ന​ത്തി​ൽ ന​ട​പ​ടി​യെ​ടു​ക്കാ​തെ ക​ന​ത്ത ആ​ക്ര​മ​ണ​ത്തി​ന് തി​ടു​ക്കം​ കാ​ട്ടു​ന്ന നെ​ത​ന്യാ​ഹു​വി​നെ​തി​രെ രാ​ജ്യ​ത്ത് പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ബ​ന്ദി​ക​ളു​ടെ ജീ​വ​ൻ​കൂ​ടി അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന ന​ട​പ​ടി​ക്ക് ഇ​സ്രാ​യേ​ൽ സ​ർ​ക്കാ​ർ മു​തി​​രു​മോ എ​ന്ന​താ​ണ് ലോ​കം ഉ​റ്റു​നോ​ക്കു​ന്ന​ത്. ബ​ന്ദി മോ​ച​ന​ത്തി​ന് അ​ടി​യന്തി​ര ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ങ്കി​ൽ ക​ടു​ത്ത പ്ര​ക്ഷോ​ഭ​വു​മാ​യി ഇ​റ​ങ്ങു​മെ​ന്ന് നേ​ര​ത്തേ അ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’ടെലഗ്രാം വലിയ സുരക്ഷാ ഭീഷണി’ ; ഹൈക്കോടതിയിൽ ഗുരുതര ആരോപണങ്ങളുമായി കേന്ദ്ര സർക്കാർ, ചോദ്യങ്ങളുമായി...

0
ന്യൂഡൽഹി: തെറ്റായ സൈബർ പ്രക്രിയകൾക്കെതിരെ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ നിരവധി...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ഗതാഗതം തടസപ്പെടും പുനരുദ്ധാര പ്രവര്‍ത്തനം നടക്കുന്നതിനാല്‍ കോഴഞ്ചേരി ഗ്രാമപഞ്ചായത്തിലെ കിടങ്ങാലിപടി മുതല്‍ പന്നിവേലിചിറ...

മറയൂരിൽ മധ്യവയസ്കൻ മരിച്ച നിലയിൽ : കാട്ടാന ആക്രമണമെന്ന് ആരോപിച്ച് വൻ പ്രതിഷേധവുമായി നാട്ടുകാർ

0
ഇടുക്കി : മറയൂരിൽ മധ്യവയസ്കനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി....

മമതയുടെ സുരക്ഷാ ഉദ്യോഗസ്ഥനെ മാറ്റി ; പിന്നിൽ രാഷ്ട്രീയ പ്രതികാരമെന്ന് തൃണമൂൽ

0
കൊൽക്കത്ത : ബംഗാൾ മുൻ മുഖ്യമന്ത്രി മമതാ ബാനർജിയുടെ സുരക്ഷാ ക്രമീകരണങ്ങളിൽ...