ഗാസ്സയ്ക്ക് നേരെയുള്ള ആക്രമണം നിർത്താൻ ഒരുക്കമല്ലെന്ന നിലപാടിലുറച്ച്​ ഇസ്രായേൽ

For full experience, Download our mobile application:
Get it on Google Play

തെൽ അവിവ്: ശക്തമായ അന്തർദേശീയ സമ്മർദത്തിനിടയിലും ഗാസ്സയ്ക്ക് നേരെയുള്ള ആക്രമണം നിർത്താൻ ഒരുക്കമല്ലെന്ന നിലപാടിലുറച്ച്​ ഇസ്രായേൽ. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തിന് വേണ്ടിയുള്ള മുറവിളി, ഗാസ്സ യുദ്ധവിരാമ നീക്കങ്ങൾക്ക്​ തിരിച്ചടിയാകുമെന്ന്​ അമേരിക്ക മുന്നറിയിപ്പ് നൽകി. ഗാസ്സക്ക്​ ഐക്യദാർഢ്യം നേർന്നുള്ള സന്നദ്ധപ്രവർത്തകരുടെ ആഗോള മാർച്ചിന്​ ഇന്ന്​ കെയ്റോയിൽ തുടക്കമാകും. ഹമാസിനെ നശിപ്പിച്ചും ബന്ദികളെ മോചിപ്പിച്ചും മാത്രമേ ഗാസ്സ ആക്രമണം അവസാനിപ്പിക്കൂ എന്ന്​ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹു പറഞ്ഞു. ഇരുപത്​ മാസമായി ഗാസ്സക്ക്​ നേരെ തുടരുന്ന ആ​ക്രമണം ഉടൻ അവസാനിപ്പിക്കണമെന്ന ലോകരാജ്യങ്ങളുടെ ആവശ്യം തള്ളിയാണ്​ നെതന്യാഹുവിന്‍റെ പ്രതികരണം.

ജറൂസലമിനെ വിഭജിച്ച്​ സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം രൂപവത്​കരിക്കണമെന്ന ആഗ്രഹം നടപ്പില്ലെന്നും നെതന്യാഹു പറഞ്ഞു. ഇതോടെ ഗാസ്സയിൽ വെടിനിർത്തൽ ചർച്ച വീണ്ടും വഴിമുട്ടി​. സ്വത്രന്ത ഫലസ്തീൻ രാഷ്ട്രവുമായി ബന്​ധപ്പെട്ട്​ വിവിധ രാജ്യങ്ങളുടെ സമ്മേളനം വിളിച്ചു ചേർക്കാൻ ഫ്രാൻസും മറ്റും നടത്തുന്ന നീക്കങ്ങളെ അമേരിക്ക വിമർശിച്ചു. ഇത്തരം നടപടികൾ ഗാസ്സ വെടിനിർത്തൽ ശ്രമങ്ങൾക്ക്​ തിരിച്ചടിയാകുമെന്ന്​ യു.എസ്​ സ്​റ്റേറ്റ്​ വകുപ്പ്​ പ്രതികരിച്ചു. ഇസ്രായേലിലെ രണ്ട്​ തീവ്ര വലതുപക്ഷ മന്ത്രിമാർക്കെതിരെ യുകെ, കനഡ ഉൾപ്പെടെ 5 രാജ്യങ്ങൾ ഉപരോധം പ്രഖ്യാപിച്ചതും ശരിയായില്ലെന്നാണ്​ അമേരിക്കൻ നിലപാട്​. അതേസമയം അമ്പതിലേറെ രാജ്യങ്ങളിൽ നിന്നുള്ള സന്നദ്ധ പ്രവർത്തകർ പ്രഖ്യാപിച്ച ഗാസ്സയിലേക്കുള്ള ഗ്ലോബൽ മാർച്ചിന്​ ഈജിപ്​ത്​ തലസ്ഥാനമായ കെയ്റോയിൽ ഇന്ന്​ തുടക്കം കുറിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : ഇഡി നൽകിയത് ഹവാല ഇടപാടുകളുടെ വിശദമായ വിവരങ്ങളടങ്ങിയ റിപ്പോർ‌ട്ട്

0
കൊച്ചി : സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ അഴിമതി നിരോധന...

പശ്ചിമേഷ്യൻ സംഘർഷം : യു എസ് ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ യുദ്ധം അവസാനിക്കും ;...

0
വാഷിംഗ്‌ടൺ : പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായിരിക്കെ ഇറാനുമായി ചർച്ചകൾക്ക് സാധ്യതയെന്ന് അമേരിക്കൻ...

ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും നടപടിയില്ല ; ഖാര്‍ഗെ അപമാനിക്കപ്പെട്ട സംഭവത്തില്‍ പോലീസിനെതിരെ ശക്തമായ പ്രതിഷേധത്തിന് കോണ്‍ഗ്രസ്

0
ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കെതിരെയുണ്ടായ ജാതി അധിക്ഷേപത്തില്‍ ഉത്തരാഖണ്ഡ് പോലീസിന്റെ...

റിയാസിന് അനധികൃത സമ്പാദ്യം ; ദുബായിലേക്ക് പണം കടത്തിയെന്നും ഹവാല സംശയിക്കുന്നതായും ഇ.ഡി

0
തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.എ.മുഹമ്മദ് റിയാസ് മന്ത്രിയായിരിക്കെ,...