വെടിനിർത്തല്‍ ഇല്ലെന്ന്​ ഇസ്രായേൽ; ഗസ്സയിൽ സ്​ഥിതി സങ്കീർണം

For full experience, Download our mobile application:
Get it on Google Play

തെല്‍ അവിവ്: അടിയന്തര വെടിനിർത്തൽ വേണമെന്ന ലോകരാജ്യങ്ങളുടെയും യു.എന്നിന്‍റെയും അഭ്യർഥന തള്ളിയ ഇസ്രായേൽ ഗസ്സയിൽ ആക്രമണം കൂടുതൽ രൂക്ഷമാക്കി. ആശുപത്രികൾക്കും സിവിലിയൻ കേന്ദ്രങ്ങൾക്കും ബോംബിട്ട്​ നരമേധം തുടരുകയാണ്​ സൈന്യം. ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 10,328 ആയി ഉയർന്നു. യുദ്ധാനന്തര ഗസ്സയുടെ സുരക്ഷാ പാലനം ഏറ്റെടുക്കുമെന്ന്​ ഇസ്രായേൽ. എന്നാൽ ഫലസ്​തീൻ ജനതയെ അവഗണിച്ച്​ മുന്നോട്ടു പോകാനാവില്ലെന്ന്​ ​ വൈറ്റ്​ ഹൗസ്​ അറിയിച്ചു. ഒരു മാസം പിന്നിട്ട ആക്രമണത്തിൽ നിന്ന്​ തരിമ്പും പിറകോട്ടി​ല്ലെന്ന്​ ഇസ്രായേൽ രാഷ്​ട്രീയ, സൈനിക നേതൃത്വം വ്യക്​തമാക്കി.

ബന്ദികളെ വിടാതെ വെടിനിർത്തൽ ഇല്ലെന്ന്​ പ്രധാനമന്ത്രി ​നെതന്യാഹു. ഹമാസിനെ തുരത്തും വരെ ആക്രമണത്തിൽ നിന്ന്​ പിൻമാറില്ലെന്ന്​ പ്രതിരോധമന്ത്രി. ഹമാസ്​ നേതാവ്​ യഹ്​യ സിൻവാർ ഉൾപ്പെടെയുള്ളവരെ തെരഞ്ഞുപിടിച്ചു കൊല്ലുമെന്ന്​ ഇസ്രായേൽ സൈനിക മേധാവി. ആക്രമണം കടുപ്പിച്ചതോടെ ഗസ്സയിലെ ദുരിതം കൂടുതൽ സങ്കീർണമായി. മരിച്ചവരും കാണാതായവരും 13500ന്​ മുകളിൽ വരുമെന്ന്​ ഗസ്സ ആഭ്യന്തര മന്ത്രാലയ വക്താവ്​. അനസ്​തീഷ്യയില്ലാതെ ശസ്​ത്രക്രിയ നടത്തേണ്ട ഗതികേടിലാണ്​ മിക്ക ആശുപത്രികളും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...