ഗസ്സയിൽ കരയുദ്ധം വൈകില്ലെന്ന സൂചന നൽകി ഇസ്രായേൽ

For full experience, Download our mobile application:
Get it on Google Play

തെല്‍ അവിവ്:ആയിരങ്ങളെ കൊന്നൊടുക്കിയ ആക്രമണത്തിൽ തെല്ലും വിട്ടുവീഴ്​ച ചെയ്യാതെ ഇസ്രായേൽ. റഫ അതിർത്തി മുഖേന സഹായം എത്തിക്കുമെന്ന്​ യു.എസ്​ പ്രസിഡന്‍റ് ബൈഡനും ഈജിപ്​ത്​ പ്രസിഡന്‍റ്​ അബ്​ദുൽ ഫത്താഹ്​ അൽസീസിയും അറിയിച്ചു. തങ്ങളുടെ പക്കലുള്ള ഇരൂനൂറിലേറെ തടവുകാരിൽ 22 പേർ ഇസ്രായേൽ ആക്രമണത്തിൽ മരിച്ചതായി ഹമാസ്​ സൈനിക വിഭാഗം അറിയിച്ചു. കരയുദ്ധം വൈകില്ലെന്നാണ്​ ഇസ്രായേൽ സൈന്യം നൽകുന്ന സൂചന. ആശുപത്രിയിൽ മരുന്നില്ല. ചികിൽസിക്കാൻ ആരോഗ്യ പ്രവർത്തകരില്ല. കുടിവെള്ളം കിട്ടാക്കനി,ഒരു ചീന്ത്​ റൊട്ടിക്കായി തെരുവുകളിൽ നീണ്ട ക്യൂ. ആക്രമണത്തിൽ പരിക്കേറ്റ പരിനായിരങ്ങൾ പ്രഥമിക ചികിൽസ പോലും കിട്ടാതെ പിടഞ്ഞു മരിക്കുന്നു.

ആക്രമണത്തി​ന്‍റെ പതിനൊന്നാം നാളിൽ ഗസ്സയിൽ നിന്ന്​ പുറത്തുവരുന്നതത്രയും​ നടുക്കമുള്ള വാർത്തകൾ. ഏതു നിമിഷവും വൻ മാനുഷിക ദുരന്തം സംഭവിക്കാമെന്ന്​ ലോകാരോഗ്യ സംഘടനയും യു.എൻ ഏജൻസികളും താക്കീത്​ ചെയ്​തിട്ടും റഫ അതിർത്തി തൽക്കാലം തുറക്കേണ്ടതില്ലെന്ന നിലപാടിൽ ഇറച്ചു നിൽക്കുകയാണ്​ ഇസ്രായേൽ. അതിനിടെ, ഇസ്രായേലിന്​ കൂടുതൽ പിന്തുണ നൽകി അമേരിക്ക രംഗത്തുവന്നു. രണ്ടായിരം യു.എസ്​ സൈനികർ കരയുദ്ധത്തിൽ ഇസ്രായേലിനെ തുണക്കാനെത്തുമെന്ന്​ പെൻറഗൺ ഉദ്യോഗസ്​ഥരെ ഉദ്ധരിച്ച്​ വാൾ സട്രീറ്റ്​ ജേർണൽ റിപ്പോർട്ട്​ ചെയ്​തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...