വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ വ്യോമാക്രമണം ; അഞ്ച് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ

For full experience, Download our mobile application:
Get it on Google Play

വെസ്റ്റ് ബാങ്ക്: വെസ്റ്റ് ബാങ്കിലെ അഭയാർത്ഥി ക്യാംപിന് നേരെ നടന്ന ഇസ്രയേൽ വ്യോമാക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായി പലസ്തീൻ. തുൾക്കാരാം നഗരത്തിന് സമീപത്തുള്ള നുർ ഷാംപ് ക്യാപിന് നേരെ വ്യോമാക്രമണം നടന്നതായി ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഭീകരവാദികളുടെ നിർണായക ഇടത്തിന് നേരെയാണ് ആക്രമണം നടന്നതെന്നാണ് ഇസ്രയേൽ സൈന്യം അവകാശപ്പെടുന്നത്. ഗാസയിലെ ഇസ്രയേൽ ആക്രമണം ശക്തമാക്കിയതിന് പിന്നാലെ വെസ്റ്റ് ബാങ്കിന് നേരെയും ഇസ്രയേൽ ആക്രമണം രൂക്ഷണമാണ്. യുഎൻ പുറത്ത് വിടുന്ന കണക്കുകളുടെ അടിസ്ഥാനത്തിൽ 128 പാലസ്തീൻ സ്വദേശികളാണ് വെസ്റ്റ് ബാങ്കിൽ ഒക്ടോബർ 7 ശേഷം കൊല്ലപ്പെട്ടിരിക്കുന്നത്. ഇതിൽ 26 കുട്ടികളും ഉൾപ്പെടുമെന്നാണ് യുഎൻ വിശദമാക്കുന്നത്.

ഇത് ആദ്യമായല്ല നുർ ഷാംപിലെ ക്യാപുകൾക്ക് നേരെ ഇസ്രയേൽ ആക്രമണം നടക്കുന്നത്. പാലസ്തീൻ റെഡ് ക്രെസന്റ് വിശദമാക്കുന്നത് അനുസരിച്ച് ഏപ്രിൽ മാസത്തിൽ ഇസ്രയേലിന്റെ രണ്ട് ദിവസം നീണ്ട ആക്രമണത്തിൽ 14 പേർ ഇവിടെ കൊല്ലപ്പെട്ടിരുന്നു. ജൂലൈ മാസത്തിൽ ഇസ്രയേൽ സൈന്യം ക്യാപിലേക്കുള്ള പ്രധാന പാത തകർത്തിരുന്നു. അതേസമയം വെടിനിർത്തൽ ചർച്ചകൾക്കിടയിലും ഇസ്രയേൽ ആക്രമണം രൂക്ഷമായതിന് പിന്നാലെ ഗാസയിലെ സമൂദ്രതീരവും അഭയകേന്ദ്രമാകുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഖാൻ യൂനിസിലെ ബീച്ചിൽ താൽകാലിക ടെന്റുകളിൽ നിരവധി പേരാണ് അഭയം തേടിയിരിക്കുന്നത്. നേരത്തെ ഗാസ അതിര്‍ത്തിയിൽ നിന്ന് പിന്മാറണമെന്ന് ഇസ്രയേലിനോട് അമേരിക്ക ആവശ്യപ്പെട്ടിരുന്നു. പുതിയ വെടിനിര്‍ത്തല്‍ കരാറിന്‍റെ അടിസ്ഥാനത്തിൽ പിന്മാറ്റം അനിവാര്യമെന്നാണ് ജോ ബൈഡൻ വിശദമാക്കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം : കെജിഎംഒക്ക് പരാതിയുണ്ടെങ്കിൽ നേരിട്ടറിയിക്കണം ; സർക്കാർ പ്രഖ്യാപിച്ച...

0
തിരുവനന്തപുരം: ജില്ല ജനറൽ ആശുപത്രികളില്‍ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനങ്ങള്‍ ഏർപ്പെടുത്തുന്ന...

പമ്പയാറ്റിൽ ചാടിയ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
റാന്നി: റാന്നി വലിയപാലത്തിൽ നിന്ന് പമ്പയാറ്റിലേക്ക് ചാടി കാണാതായ വയോധികന്റെ മൃതദേഹം...

കേരളത്തിൽ വെള്ളപ്പൊക്കം ഒഴിവാക്കാൻ നദികളുടെ ആഴം കൂട്ടണമെന്ന് ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ

0
ആലപ്പുഴ: കേരളത്തിൽ വെള്ളപ്പൊക്കം ഒഴിവാക്കാൻ നദികളുടെ ആഴം കൂട്ടണമെന്ന് ഉപരാഷ്ട്രപതി സിപി...

യുവാക്കളെ ആക്രമിച്ച കേസിൽ മൂന്ന് വർഷക്കാലം ഒളിവിൽ ; ഒടുവിൽ പ്രതി വിമാനത്താവളത്തിൽ അറസ്റ്റിൽ

0
തിരുവനന്തപുരം : യുവാക്കളെ വെട്ടിയ ശേഷം ഖത്തറിലേക്ക് കടന്ന പ്രധാന പ്രതി...