വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ സൈനികരുടെ വെടിവെപ്പ് ; ഏഴുമാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

വെസ്റ്റ് ബാങ്ക്: ഹെബ്രോൺ ജില്ലയിലെ ടെൽ റുമൈദ മേഖലയിൽ ഇസ്രയേൽ സൈന്യം നടത്തിയ വെടിവെപ്പിൽ ഏഴുമാസം പ്രായമുള്ള കുഞ്ഞ് ദാരുണമായി കൊല്ലപ്പെട്ടു. കുഞ്ഞിന്റെ മാതാപിതാക്കൾക്ക് ഗുരുതരമായി പരുക്കേറ്റു. ബത്‌ലഹേം സർവകലാശാല അധ്യാപകനായ ഫഹദ് അബൂ ഹൈക്കലിന്റെ മകൻ സാം ഫഹദ് അബൂ ഹൈക്കലാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരം കുടുംബം സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെയായിരുന്നു വെടിവെപ്പ്. ഫഹദിന്റെ കൈയിലൂടെ തുളച്ചുകയറിയ വെടിയുണ്ട പിൻസീറ്റിൽ അമ്മയുടെ മടിയിലിരുന്ന കുഞ്ഞിന് തട്ടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കുഞ്ഞ് പിന്നീട് മരണത്തിന് കീഴടങ്ങി. കൊല്ലപ്പെട്ട കുഞ്ഞും കുടുംബാംഗങ്ങളും സാധാരണ പൗരന്മാരാണെന്ന് ഇസ്രയേൽ സൈന്യം സമ്മതിച്ചിട്ടുണ്ട്. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച സൈന്യം അന്വേഷണത്തിന് ഉത്തരവിട്ടതായും അറിയിച്ചു. വാഹനം അതിവേഗത്തിൽ സൈനികർക്കുനേരെ പാഞ്ഞെത്തിയതിനാലാണ് വെടിയുതിർക്കേണ്ടിവന്നതെന്നാണ് സംഭവത്തെക്കുറിച്ച് ഇസ്രയേൽ സൈന്യം പറയുന്നത്. എന്നാൽ സൈന്യത്തിന്റെ നിർദേശമനുസരിച്ച് വാഹനം പൂർണമായും നിർത്തിയശേഷം കൈകൾ ഉയർത്തിക്കാണിച്ചപ്പോഴാണ് വെടിവെച്ചതെന്ന് ഫഹദ് ആരോപിച്ചു. വെറും പത്ത് മീറ്റർ അകലെയുണ്ടായിരുന്ന സൈനികർക്ക് വാഹനത്തിലുണ്ടായിരുന്നത് ഒരു കുടുംബമാണെന്ന് വ്യക്തമായി തിരിച്ചറിയാൻ കഴിയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഫഹദിനും ഭാര്യയ്ക്കും പുറമെ 11 വയസ്സുള്ള മകനും ഫഹദിന്റെ മാതാവും വാഹനത്തിലുണ്ടായിരുന്നു. വെടിവെപ്പിൽ ഗുരുതരമായി പരുക്കേറ്റ ഫഹദിന്റെ ഭാര്യ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിന് ഉത്തരവാദിയായ സൈനികനെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ഫഹദ് ആവശ്യപ്പെട്ടു. ജറുസലേമിലെ ബ്രിട്ടീഷ് കോൺസുലേറ്റും സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുമുമ്പ് മാർച്ചിൽ സമാന സാഹചര്യത്തിൽ നടന്ന ഇസ്രയേൽ സൈനികരുടെ വെടിവെപ്പിൽ ഒരു പലസ്തീൻ ദമ്പതികളും അവരുടെ രണ്ട് ചെറിയ കുട്ടികളും കൊല്ലപ്പെട്ടിരുന്നു. ഗാസ യുദ്ധം ആരംഭിച്ചതിന് ശേഷം വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറുസലേമിലുമായി ആയിരത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ വ്യക്തമാക്കുന്നു. മരിച്ചവരിൽ 240-ലധികം കുട്ടികളുമുണ്ട്. അതേസമയം ശനിയാഴ്ച ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു. ഹമാസ് പോരാളികളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പനച്ചമൂട്ടിൽ റേഷൻ അരി കടത്ത് : മിന്നൽ പരിശോധനയിൽ 246 ചാക്ക് ഭക്ഷ്യധാന്യങ്ങൾ പിടികൂടി

0
തിരുവനന്തപുരം: പനച്ചമൂടിലും പരിസരപ്രദേശങ്ങളിലുമുള്ള സ്വകാര്യ ഗോഡൗണുകളിൽ സിവിൽ സപ്ലൈസ് വകുപ്പ് നടത്തിയ...

കളമശ്ശേരിയിൽ എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ

0
കൊച്ചി: നഗരത്തിൽ ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ പോലീസിന്റെ 'ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്'...

അപ്രതീക്ഷിത പ്രതിസന്ധിയിൽ വിറച്ച് യുകെ : രാജ്യത്തെ വ്യോമപാത സ്‌തംഭിച്ചു ; 300 ഓളം...

0
ലണ്ടൻ: യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന്...

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...