ഇസ്രായേൽ സൈന്യം ഗസ്സയിലെ അൽ-ശിഫ ആശുപത്രിക്കുള്ളിൽ കടന്നു

For full experience, Download our mobile application:
Get it on Google Play

ഗസ്സ: ഇസ്രായേൽ സൈന്യം ഗസ്സയിലെ അൽ-ശിഫ ആശുപത്രിക്കുള്ളിൽ കടന്നു. ഹമാസ് കേന്ദ്രം കണ്ടെത്താനാണ് നടപടിയെന്ന് ഇസ്രായേല്‍ വ്യക്തമാക്കി. സൈന്യം ആശുപത്രിക്കുള്ളില്‍ കടന്നതോടെ ഭയചകിതരായിരിക്കുകയാണ് രോഗികള്‍. ഹമാസ് പോരാളികളെ കണ്ടെത്താന്‍ റെയ്ഡ് നടത്തുകയാണെന്നും എല്ലാവരും കീഴടങ്ങണമെന്നും സൈന്യം ആവശ്യപ്പെട്ടു. പ്രാദേശിക സമയം പുലർച്ചെ 1 മണിക്കാണ് ഇസ്രായേല്‍ ആശുപത്രിയില്‍ അതിക്രമിച്ചു കയറിയതെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു. അല്‍ ശിഫ ആശുപത്രി താവളമാക്കിയെന്ന ആരോപണങ്ങള്‍ ഹമാസ് നേരത്തെ നിഷേധിച്ചിരുന്നുവെങ്കിലും തങ്ങളുടെ ഇന്‍റലിജന്‍സ് വിഭാഗം ഇസ്രായേലിന്‍റെ നിഗമനങ്ങളെ പിന്തുണയ്ക്കുന്നുവെന്ന് യുഎസ് ഇന്നലെ വ്യക്തമാക്കിയിരുന്നു. ”ഇന്‍റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ അല്‍-ശിഫ ആശുപത്രിയിലെ ഒരു നിർദ്ദിഷ്ട പ്രദേശത്ത് ഹമാസിനെതിരെ ഐഡിഎഫ് സേന കൃത്യവും ലക്ഷ്യബോധമുള്ളതുമായ ഓപ്പറേഷൻ നടത്തുന്നു. ഹമാസിനെ പരാജയപ്പെടുത്താനും നമ്മുടെ ബന്ദികളെ രക്ഷപ്പെടുത്താനും ഐഡിഎഫ് ഗാസയിൽ ഒരു ഗ്രൗണ്ട് ഓപ്പറേഷൻ നടത്തുന്നു” ഇസ്രായേല്‍ അറിയിച്ചു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാര്‍ഷിക സര്‍വകലാശാലയിലും പിടിമുറുക്കാന്‍ ഗവര്‍ണര്‍ ; ബിജെപി അധ്യാപക സംഘടനാ നേതാവിനെ പുതിയ വിസിയായി...

0
തിരുവനന്തപുരം: എംജി സർവകലാശാലയ്ക്ക് പിന്നാലെ കാർഷിക സർവകലാശാലയിലും പിടിമുറുക്കാൻ ഗവർണർ. വൈസ്...

ശബരിമല സ്വർണക്കൊള്ള : അന്വേഷണ പുരോഗതി റിപ്പോർട്ട്‌ കോടതിയിൽ സമർപ്പിച്ചു

0
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ അന്വേഷണ പുരോഗതി റിപ്പോർട്ട്‌ പ്രത്യേക അന്വേഷണ...

കൊല്ലത്ത് വീണ്ടും എലിപ്പനി മരണം ; ജില്ലയില്‍ വിവിധ ആശുപത്രികളിലായി 7 പേര്‍ ചികിത്സയില്‍

0
കൊല്ലം : കൊല്ലം ജില്ലയിൽ വീണ്ടും എലിപ്പനി മരണം റിപ്പോർട്ട് ചെയ്തു....

മുല്ലപ്പെരിയാർ അണക്കെട്ടിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ

0
ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ....