​വടക്കൻ ഗസ്സയിലെ അവസാന ആശുപത്രിയും അടച്ച് പൂട്ടാൻ ഇസ്രായേലിന്റെ ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

ഗസ്സ സിറ്റി: വടക്കൻ ​ഗസ്സയിലെ താൽ അൽ സാതറിലെ അൽ അൗദ ആശുപത്രി അടച്ച് പൂട്ടാൻ ഉത്തരവിട്ട് ഇസ്രായേൽ. പ്രദേശത്ത് നിലനിൽക്കുന്ന അവസാനത്തെ ആശുപത്രിയാണിത്.‌ നിരന്തരമായ ബോംബാക്രമണവും, കടുത്ത പട്ടിണിയും നേരിടുന്നതിനാൽ ചികിത്സയിലുള്ള രോ​ഗികളേയും ജീവനക്കാരെയും അടിയന്തിരമായി സ്ഥലം മാറ്റാൻ ആരോ​ഗ്യ ഉദ്യോ​ഗസ്ഥർക്ക് ഇസ്രായേൽ നിർദേശം നൽകി. ഗസ്സയിലെ ജനങ്ങൾക്ക് നേരെ ഇസ്രായേൽ നടത്തുന്ന നിർബന്ധിത കുടിയൊഴിപ്പിക്കൽ തുടരുന്നതിനിടെയാണ് ആശുപത്രി അടച്ച് പൂട്ടാനുള്ള നടപടി. ആശുപത്രിയുടെ കണക്കനുസരിച്ച് 97 ആളുകളാണ് ആശുപത്രിയിലുളളത്. ഇതിൽ 13 പേർ രോ​ഗികളോ പരിക്കേറ്റവരോ ആണ്. ബാക്കി 84 പേർ മെഡിക്കൽ സ്റ്റാഫ് അംഗങ്ങളും.

ഇസ്രായേലിന്റെ മനുഷ്യത്വരഹിതമായ ഈ നടപടി നിരവധി ​ഗസ്സക്കാരെയാണ് പ്രതിസന്ധിയിലാക്കുന്നത്. ആശുപത്രിയെ പ്രവർത്തന രഹിതമാക്കിയ ഇസ്രായേൽ നടപടിയെ ​ഗസ്സ ആരോ​ഗ്യ മന്ത്രാലയം അപലപിച്ചു. ഈ നടപടി പ്രദേശത്തെ ആരോഗ്യ മേഖലക്കെതിരായ ലംഘനങ്ങളുടേയും കുറ്റകൃത്യങ്ങളുടേയും തുടർച്ചയാണെന്നും അവർ കുറ്റപ്പെടുത്തി. അന്താരാഷ്ട്ര, മാനുഷിക നിയമങ്ങൾ ഉറപ്പുനൽകുന്നതുപോലെ, ഗസ്സ മുനമ്പിലെ ആരോഗ്യ സംവിധാനത്തിനും സംരക്ഷണം ഉറപ്പാക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. ലോകാരോഗ്യ സംഘടന പ്രവർത്തകർ അൽ-ഔദ ആശുപത്രിയിലെത്തി ഗുരുതരാവസ്ഥയിലുള്ള രോഗികളെ അൽ-ഷിഫയിലേക്ക് മാറ്റുകയും സമീപകാല ആക്രമണങ്ങളുടെ പരിണിതഫലമായുണ്ടായ സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...