നെതന്യാഹു: ഹമാസ് ബന്ദികളെ മോചിപ്പിക്കുന്നില്ലെങ്കിൽ ഗാസ്സയുടെ ഒരു ഭാഗം പിടിച്ചെടുക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിൻറെ ഭീഷണി. ബന്ദികളെ വിട്ടയക്കാൻ വൈകും തോറും തിരിച്ചടി അതിശക്തമായിരിക്കുമെന്നും നെതന്യാഹു പറഞ്ഞു. അമേരിക്കൻ നേതാക്കളുമായി ഇസ്രായേൽ മന്ത്രി റോൺ ഡെർമർ വാഷിങ്ടണിൽ ചർച്ച നടത്തുന്നതിനിടെയാണ് നെതന്യാഹുവിൻറെ പ്രതികരണം. ഈജിപ്ത് മുന്നോട്ടു വച്ച പുതിയ വെടിനിർത്തൽ നിർദേശത്തോട് അമേരിക്കയും ഇസ്രായേലും അന്തിമ നിലപാട് ഇനിയും വ്യക്തമാക്കിയിട്ടില്ല.
ഇന്നലെ രാത്രി ചേർന്ന സുരക്ഷാ വിഭാഗം നേതാക്കളുടെ യോഗത്തിൽ ഗാസ്സയിൽ സൈനിക നടപടി കടുപ്പിക്കാൻ നെതന്യാഹു നിർദേശിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇതിൻറെ ഭാഗമായി ഗാസ്സയിലെ വിവിധ പ്രദേശങ്ങളിൽനിന്ന് ഒഴിഞ്ഞുപോകാൻ ജനങ്ങൾക്ക് ഇസ്രായേൽ മുന്നറിയിപ്പ് നൽകി. സെയ്തൂൻ, തെൽ അൽ ഹവാ തുടങ്ങിയ പ്രദേശങ്ങളിലുള്ളവർക്കാണ് മുന്നറിയിപ്പ് നൽകിയത്. ഗാസ്സയിൽ നിന്ന് ബിർ ഷെബക്കുനേരെ ഹമാസ് പോരാളികൾ അയച്ച റോക്കറ്റുകൾ പ്രതിരോധിച്ചതായി ഇസ്രായേൽ സേന അറിയിച്ചു. 24 മണിക്കൂറിനിടെ ഇസ്രായേൽ ആക്രമണത്തിൽ ഗാസ്സയിൽ 38 പേർ കൂടി കൊല്ലപ്പെട്ടു. 124 പേർക്ക് പരിക്കേറ്റതായും ഗാസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മാർച്ച് 18ന് ഇസ്രായേൽ ആക്രമണം പുനരാരംഭിച്ചത് മുതൽ 1,42,000 ഫലസ്തീനികളാണ് കുടിയൊഴിപ്പിക്കപ്പെട്ടതെന്ന് യു.എൻ ജീവകാരുണ്യ ഏജൻസിയായ ഒ.സി.എച്ച്.എ പറഞ്ഞു.
അതിനിടെ ബെയ്ത് ലാഹിയയിൽ യുദ്ധത്തിനെതിരെ പ്രകടനം നടന്നു. പ്രകടനത്തിൽ പങ്കെടുത്ത ചിലർ ഹമാസിനെതിരെയും മുദ്രാവാക്യം മുഴക്കി.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.