ഹ​മാ​സ് ബ​ന്ദി​ക​ളെ വിട്ടയച്ചില്ലെങ്കിൽ ഗാസ്സയുടെ ഒരുഭാഗം പിടിച്ചെടുക്കുമെന്ന്​ ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി

For full experience, Download our mobile application:
Get it on Google Play

നെതന്യാഹു: ഹ​മാ​സ് ബ​ന്ദി​ക​ളെ മോ​ചി​പ്പി​ക്കു​ന്നി​ല്ലെ​ങ്കി​ൽ ഗാ​സ്സ​യു​ടെ ഒ​രു ഭാ​ഗം പി​ടി​ച്ചെ​ടു​ക്കു​മെ​ന്ന് ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹുവിൻറെ ഭീഷണി. ബ​ന്ദി​ക​ളെ വി​ട്ട​യ​ക്കാ​ൻ വൈ​കും ​തോ​റും തി​രി​ച്ച​ടി​ അ​തി​ശ​ക്ത​മാ​യി​രി​ക്കു​മെ​ന്നും നെതന്യാഹു പ​റ​ഞ്ഞു. അമേരിക്കൻ നേതാക്കളുമായി ഇസ്രായേൽ മന്ത്രി റോൺ ഡെർമർ വാഷിങ്​ടണിൽ ചർച്ച നടത്തുന്നതിനിടെയാണ്​ നെതന്യാഹുവിൻറെ പ്രതികരണം. ഈജിപ്ത്​ മുന്നോട്ടു വച്ച പുതിയ വെടിനിർത്തൽ നിർദേശത്തോട്​ അമേരിക്കയും ഇസ്രായേലും അന്തിമ നിലപാട്​ ഇനിയും വ്യക്​തമാക്കിയിട്ടില്ല.
ഇന്നലെ രാത്രി ചേർന്ന സുരക്ഷാ വിഭാഗം നേതാക്കളുടെ യോഗത്തിൽ ഗാസ്സയിൽ സൈനിക നടപടി കടുപ്പിക്കാൻ നെതന്യാഹു നിർദേശിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്തു.

ഇതിൻറെ ഭാഗമായി ഗ​ാസ്സ​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് ഒ​ഴി​ഞ്ഞു​പോ​കാ​ൻ ജ​ന​ങ്ങ​ൾ​ക്ക് ഇ​സ്രാ​യേ​ൽ മു​ന്ന​റി​യി​പ്പ് നൽകി. സെ​യ്തൂ​ൻ, തെ​ൽ അ​ൽ ഹ​വാ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കാ​ണ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്. ഗാസ്സയിൽ നിന്ന്​ ബിർ ഷെബക്കുനേരെ ഹമാസ്​ പോരാളികൾ അയച്ച റോക്കറ്റുകൾ പ്രതിരോധിച്ചതായി ഇസ്രായേൽ സേന അറിയിച്ചു. 24 മ​ണി​ക്കൂ​റി​നി​ടെ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ഗാ​സ്സ​യി​ൽ 38 പേ​ർ കൂ​ടി കൊ​ല്ല​പ്പെ​ട്ടു. 124 പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും ഗ​ാസ്സ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. മാ​ർ​ച്ച് 18ന് ​ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം പു​ന​രാ​രം​ഭി​ച്ച​ത് മു​ത​ൽ 1,42,000 ഫ​ല​സ്തീ​നി​ക​ളാണ്​ കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട​തെന്ന്​ യു.​എ​ൻ ജീ​വ​കാ​രു​ണ്യ ഏ​ജ​ൻ​സി​യാ​യ ഒ.​സി.​എ​ച്ച്.​എ പ​റ​ഞ്ഞു.

അതിനിടെ ബെയ്​ത്​ ലാഹിയയിൽ യു​ദ്ധ​ത്തി​നെ​തി​രെ പ്ര​ക​ടനം നടന്നു. പ്രകടനത്തിൽ പ​ങ്കെടുത്ത ചിലർ ഹമാസിനെതിരെയും മുദ്രാവാക്യം മുഴക്കി.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വൺ മില്യൻ തൂഫാൻ ഗോൾസ് : തലവടി സി.എം.എസ് ഹൈസ്ക്കൂളിലെ ഭാഗ്യശാലി സാനിയ

0
എടത്വ : വിദ്യാഭ്യാസ വകുപ്പിന്റെ ലഹരിക്കെതിരെയുള്ള വൺ മില്യൻ തൂഫാൻ ഗോൾസ്...

‘ഭാവിതലമുറയുടെ ജീവിതം തകർക്കരുത്’ ; വിദ്യാർഥി പ്രക്ഷോഭത്തെ പിന്തുണച്ച് കുഞ്ചാക്കോ ബോബൻ

0
ഡൽഹി : കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിന്...

ഒളിവിൽ കഴിഞ്ഞ പോക്സോ കേസ് പ്രതി തേക്കുതോട്ടില്‍ പിടിയില്‍

0
കൊടുമൺ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ...

ഇരുമ്പ് പൈപ്പ് കൊണ്ട് അയൽവാസിയുടെ കൈമുട്ട് തല്ലിത്തകർത്തു : ഒളിവിൽ കഴിഞ്ഞ കോന്നി അരുവാപ്പുലം...

0
കോന്നി : മുൻ വൈരാഗ്യം മൂലം അയൽവാസിയായ യുവാവിന്റെ കൈമുട്ട് സംഘം...