ഗാസ സിറ്റി കേന്ദ്രത്തിലേക്ക് ഇസ്രയേൽ ടാങ്കുകൾ ; ഇടിച്ചുനിരത്തൽ തുടരുന്നു

For full experience, Download our mobile application:
Get it on Google Play

ജറുസലം : യുദ്ധത്തിൽ തകർന്നടിഞ്ഞ ഗാസ സിറ്റിയിൽ ശേഷിക്കുന്ന ബഹുനിലക്കെട്ടിടങ്ങൾ ബോംബിട്ടുനിരത്തുന്നത് ഇസ്രയേൽ ഇന്നലെയും തുടർന്നു. ആക്രമണങ്ങളിൽ 6 വയസ്സുള്ള ഇരട്ടകൾ അടക്കം 53 പലസ്തീൻകാർ കൊല്ലപ്പെട്ടു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ജറുസലമിൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ചർച്ച നടത്തി. ഇസ്രയേലിനുള്ള യുഎസിന്റെ ഉറച്ച പിന്തുണ ആവർത്തിച്ച റൂബിയോ, സമാധാനത്തിനുള്ള ഏകവഴി ഹമാസിനെ ഉന്മൂലനം ചെയ്യുകയാണെന്നും പറഞ്ഞു. ഗാസ സിറ്റിയുടെ 4 കിഴക്കൻപട്ടണങ്ങളാണ് ഇസ്രയേൽ ടാങ്കുകൾ വളഞ്ഞിരിക്കുന്നത്. ഇതിൽ മൂന്നിടങ്ങളും പൂർണമായും ഇടിച്ചുനിരത്തിക്കഴിഞ്ഞു.

16 ബഹുനിലക്കെട്ടിടങ്ങളാണ് ഇന്നലെ തകർത്തത്. പടിഞ്ഞാറു നഗരമധ്യത്തിലേക്കാണു സൈന്യം നീങ്ങുന്നത്. ഇവിടെയാണു പലസ്തീൻ അഭയാർഥികളിലേറെയും താൽക്കാലിക കൂടാരങ്ങളിലും തകർന്ന കെട്ടിടഭാഗങ്ങളിലുമായി കഴിയുന്നത്. ഓഗസ്റ്റിനുശേഷം മൂന്നരലക്ഷം പലസ്തീൻകാർ ഒഴിഞ്ഞുപോയെന്നാണു കണക്ക്. ഗാസയിൽ ഇതുവരെ 64,871 പലസ്തീൻകാർ കൊല്ലപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...