തിരുവനന്തപുരം : ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്ന കൂട്ടക്കുരുതിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് 2500 കേന്ദ്രങ്ങളിൽ എസ്.ഡി.പി.ഐ പ്രതിഷേധം സംഘടിപ്പിച്ചു. ഗസ്സയിലെ അല്‍ അഹ്ലി ആശുപത്രിക്ക് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ അഞ്ഞൂറിലധികം ആളുകളാണ് കൊല്ലപ്പെട്ടത്. അഭയാര്‍ഥികളെ പോലും നിഷ്‌കരുണം ബോംബിട്ടു കൊല്ലുന്ന യുദ്ധകുറ്റകൃത്യം ഇസ്രായേല്‍ നിര്‍ബാധം തുടരുകയാണ്. നിസ്സഹായരും നിരാലംബരുമായ സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം ഇസ്രായേലിന്റെ ക്രൂരതയ്ക്ക് വിധേയരാവുകയാണ്. എല്ലാ രാജ്യാന്തര മര്യാദകളും കാറ്റില്‍ പറത്തിയാണ് ഇസ്രായേല്‍ ഫലസ്തീനിലേക്ക് കടന്നുകയറിക്കൊണ്ടിരിക്കുന്നത്. സയണിസ്റ്റ് ഭീകരതയ്ക്കെതിരേ രാജ്യാന്തര സമൂഹം ശക്തമായി രംഗത്തുവരണമെന്നും പ്രതിഷേധ പരിപാടികളിൽ സംസാരിച്ച എസ്ഡിപിഐ നേതാക്കൾ ആവശ്യപ്പെട്ടു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.