പട്ടികവര്‍ഗവിഭാഗങ്ങളെ സ്വയംപര്യാപ്തരാക്കുക ലക്ഷ്യം : മന്ത്രി കെ. രാധാകൃഷ്ണന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  പട്ടികവര്‍ഗവിഭാഗങ്ങളെ സ്വയംപര്യാപ്തരാക്കുകയാണ് സംസ്ഥാനസര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പട്ടികജാതി പട്ടികവര്‍ഗ വകുപ്പു മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. ജില്ലയിലെ എല്ലാ ആദിവാസി സങ്കേതങ്ങളിലെയും കുടുംബങ്ങള്‍ക്ക് ആധികാരികരേഖകള്‍ നല്‍കുന്ന അക്ഷയ ബിഗ് കാമ്പയിന്‍ ഫോര്‍ ഡിജിറ്റെസേഷന്‍ (എ ബി സി ഡി) പദ്ധതിയുടെ സമ്പൂര്‍ണ പ്രഖ്യാപനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മെച്ചപ്പെട്ട വിദ്യാഭ്യാസം നേടിയെടുത്ത് സ്വയംപര്യാപ്തതയിലേക്ക് നീങ്ങാന്‍ സാധിക്കണം. 2274 കുടുംബങ്ങളിലെ 6193 വ്യക്തികള്‍ക്കാണ് ഏഴു മാസം കൊണ്ട് ആധികാരികരേഖകള്‍ നല്‍കിയത്. പല വിധത്തിലുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ നല്‍കി പുതിയ തലമുറയെ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങളെ പിന്നോട്ടടിക്കുന്ന ശക്തികളെ ഭയപ്പെടാതെ മുന്നോട്ടു പോകും.

കേരളചരിത്രത്തില്‍ ആദ്യമായി നിലമ്പൂര്‍ ചോലനായ്ക്കര്‍ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥി പി എച്ച് ഡി എടുത്ത് ഉന്നതപഠനത്തിനായി നോര്‍വേയിലേക്ക് പോയത് സര്‍ക്കാരിന്റെ നേട്ടങ്ങളിലൊന്നാണ്. കുട്ടികള്‍ക്ക് മികച്ച വിഭ്യാഭ്യാസം നല്‍കേണ്ട ഉത്തരവാദിത്വം ഓരോ മാതാപിതാക്കള്‍ക്കുമുണ്ടെന്നകാര്യം മറക്കരുത്. എല്ലാവരേയും ഭൂമിക്കുടമകളാക്കുക, ആരോഗ്യം, വിഭ്യാഭ്യാസം എന്നീ മേഖലകളില്‍ മികച്ച മുന്നേറ്റം കാഴ്ച വെയ്ക്കുക എന്നിവ മുന്നില്‍ കണ്ടാണ് ഓരോ ഉദ്യോഗസ്ഥനും പ്രവര്‍ത്തിക്കുന്നതെന്നും ജില്ലാ കളക്ടര്‍ ചുമതലയേറ്റ ദിവസം മുതല്‍ പട്ടികവര്‍ഗവിഭാഗക്കാരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചുവെന്നും മന്ത്രി പറഞ്ഞു.

എബിസിഡി പദ്ധതി പൂര്‍ത്തീകരണപ്രഖ്യാപനത്തോടെയാണ് പത്തനംതിട്ട ജില്ലയുടെ കളക്ടര്‍ പദവി ഒഴിയുന്നതെന്നത് ഏറെ ചാരിതാര്‍ത്ഥ്യമുള്ളതാണെന്ന് അധ്യക്ഷത വഹിച്ച് സംസാരിച്ച ജില്ലാ കളക്ടര്‍ ഡോ .ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ഇനിയുമേറെ ദൂരം ജില്ലയ്ക്ക് സഞ്ചരിക്കാനുണ്ട്. ശരിയായ ദിശയിലേക്ക് പോകുന്നതിന്റെ തുടക്കമാണിത്. ഊരിലെ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങാന്‍ പാടില്ല. പട്ടികവര്‍ഗ വകുപ്പ് മന്ത്രി പദ്ധതി നടത്തിപ്പിനു വേണ്ടി വലിയ പിന്തുണ നല്‍കി. റാന്നിയുടേയും കോന്നിയുടേയും എംഎല്‍എമാരുടെ നേതൃത്വത്തില്‍ വലിയ പ്രവര്‍ത്തനങ്ങളാണ് വകുപ്പുദ്യോഗസ്ഥര്‍ നടത്തിയത്. രണ്ട് ശബരിമല തീര്‍ത്ഥാടനകാലവും പൂര്‍ണനിറവില്‍ നടത്താന്‍ സാധിച്ചുവെന്നും മുന്നിലേക്ക് എത്തുന്ന ഓരോ വ്യക്തികളും ഓരോ പാഠപുസ്തകങ്ങളാണെന്നും കളക്ടര്‍ പറഞ്ഞു.

എ ബി സി ഡി പദ്ധതി അതിന്റെ പൂര്‍ണതയിലെത്തിയതില്‍ ഏറെ സന്തോഷമുണ്ടെന്ന് അഡ്വ. കെ യു ജനീഷ് കുമാര്‍ എം എല്‍ എ പറഞ്ഞു. ജനപ്രതിനിധിയെന്ന നിലയില്‍ അഭിമുഖീകരിച്ച വലിയ പ്രശ്നമായിരുന്നു ആധികാരികരേഖകളില്ലാത്തതിന്റെ പേരില്‍ പദ്ധതികള്‍ അര്‍ഹരില്‍ എത്തിക്കാന്‍ സാധിക്കാതിരുന്നത്. പട്ടികവര്‍ഗവികസനവകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ ആരംഭിച്ച പദ്ധതി ആയിരക്കണക്കിനാളുകള്‍ക്കാണ് ആശ്വാസമായത്. പൊതുജനസേവനരംഗത്ത് പ്രവര്‍ത്തിക്കുമ്പോള്‍ വികസനപദ്ധതികള്‍ നടപ്പാക്കുന്നതിനേക്കാള്‍ വലിയ സന്തോഷമാണ് പാവപ്പെട്ടവന്റെ പ്രശ്നങ്ങളില്‍ ഇടപെടുമ്പോള്‍ ലഭിക്കുന്നതെന്നും ജില്ലാ കളക്ടര്‍ മികച്ച ഇടപെടലുകള്‍ നടത്തിയെന്നും എം എല്‍ എ പറഞ്ഞു.

രേഖകള്‍ നല്‍കാന്‍ നടത്തിയ പ്രയത്നം പൂര്‍ത്തീകരിച്ച അഭിമാനദിവസമാണിതെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എം എല്‍ എ പറഞ്ഞു. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഐടി മിഷന്‍, വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ആത്മാര്‍ഥമായ പ്രവര്‍ത്തനം കാഴ്ച വച്ചു. ഭരണാധികാരിയെന്ന നിലയിലും വ്യക്തിയെന്ന നിലയിലും മന്ത്രി കെ.രാധാകൃഷ്ണന്റേയും ജില്ലാ കളക്ടറുടേയും പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും എം എല്‍ എ പറഞ്ഞു. ജില്ലയിലെ എല്ലാ ആദിവാസി മേഖലകളിലും പട്ടികവര്‍ഗ സങ്കേതങ്ങളിലും ഘട്ടംഘട്ടമായി സംഘടിപ്പിച്ച നിരവധി ക്യാമ്പുകളിലൂടെ എല്ലാവര്‍ക്കും ആധികാരികരേഖകള്‍ നല്‍കിയാണ് നൂറുശതമാനം പൂര്‍ത്തീകരിച്ചത്.
തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് ,ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ്, ആധാര്‍, ആധാര്‍ അപ്‌ഡേഷന്‍ എന്നിവയുടെ സേവനങ്ങളാണ് ക്യാമ്പുകളിലൂടെ നല്‍കിയത്. രേഖകള്‍ ഏതെങ്കിലും സന്ദര്‍ഭത്തില്‍ നഷ്ടപ്പെട്ടാല്‍ വീണ്ടെടുക്കുന്നതിനു ഡിജിലോക്കര്‍ സംവിധാനവും ക്യാമ്പുകളില്‍ ഉറപ്പാക്കി.

ജില്ലാ ഭരണകേന്ദ്രം, ഐ.ടി. മിഷന്‍, പട്ടികവര്‍ഗ വികസന വകുപ്പ്, സിവില്‍ സപ്ലൈസ്, ആരോഗ്യസുരക്ഷ പദ്ധതി, ലീഡ് ബാങ്ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ തിരുവല്ല സബ് കളക്ടര്‍ സഫ്‌ന നസറുദീന്‍, എ ഡി എം ബി. രാധാകൃഷ്ണന്‍, സംസ്ഥാന പട്ടികവര്‍ഗ ഉപദേശക സമിതി അംഗം ജി. രാജപ്പന്‍, ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ എസ്.എസ് സുധീര്‍, ഐ.ടി. മിഷന്‍ ജില്ലാ പ്രൊജക്ട് മാനേജര്‍ കെ. ധനേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെഎസ്ആർടിസിയിലെ സൗജന്യ യാത്ര ഏതൊക്കെ ബസിൽ, എങ്ങനെ നടപ്പാക്കും ; തീരുമാനമെടുക്കാൻ മന്ത്രിസഭ

0
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ വനിതകൾക്കുള്ള സൗജന്യയാത്ര എങ്ങിനെ നടപ്പാക്കുമെന്നതിൽ ഇന്ന് ചേരുന്ന മന്ത്രിസഭാ...

സംസ്ഥാനത്തിന്‍റെ നിലവിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ഇന്ന് നിയമസഭയിൽ വയ്ക്കും

0
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ നിലവിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ഇന്ന് നിയമസഭയിൽ വയ്ക്കും....

കാഫിർ സ്ക്രീൻഷോട്ടിലെ എസ്ഐടി അന്വേഷണത്തിൽ പ്രതികരിച്ച് കെ കെ ശൈലജ

0
തിരുവനന്തപുരം: കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ എസ്ഐടിയെ നിയമിച്ചതിൽ പ്രതികരിച്ച് കെ...

നവീൻ ബാബു ജീവനൊടുക്കിയത് കുറ്റബോധത്താൽ ; ദിവ്യയെ അനുകൂലിച്ചും നവീൻ ബാബുവിനെ വിമർശിച്ചും സിപിഎം...

0
പത്തനംതിട്ട: നവീൻ ബാബു മരിച്ച കേസ് സിബിഐക്ക് വിട്ടിതിന് പിന്നാലെ, പി.പി. ദിവ്യയെ...