വഖഫ് ബോർഡ് അസ്ഥിരപെടുത്തിയ ഹൈക്കോടതി വിധിയിൽ സർക്കാരിന് വീഴ്ച പറ്റിയിട്ടില്ലെന്ന് മന്ത്രി എൻ. ഷംസുദീൻ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: വഖഫ് ബോർഡ് അസ്ഥിരപെടുത്തിയ ഹൈക്കോടതി വിധിയിൽ സർക്കാരിന് വീഴ്ച പറ്റിയിട്ടില്ലെന്ന് മന്ത്രി എൻ. ഷംസുദീൻ. നാല് പരാതികളും തള്ളണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടത്. ഇത് എല്ലാവർക്കും അറിയാം. എന്നാൽ ചിലർ തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുന്നു. കഴിഞ്ഞ സർക്കാർ അംഗങ്ങളെ നിയമിച്ചത് മാനദണ്ഡം പാലിക്കാതെയായിരുന്നു. സർക്കാർ തിരുത്താൻ നിൽക്കുകയായിരുന്നു. ഇതിനിടെയാണ് കേസ് കോടതിയിൽ എത്തിയത്. സർക്കാർ നിലപാട് സമസ്ത അടക്കം മതപണ്ഡിതരെ ബോധ്യപെടുത്തും. അമുസ്‌ലിം പ്രാതിനിധ്യത്തെക്കുറിച്ച് സർക്കാർ ഒന്നും പറഞ്ഞിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

സുപ്രഭാതം വിമർശനം വസ്തുതകൾ അറിയാതെയുള്ളതാണ്. വ്യത്യസ്ത ക്വാട്ടകൾ വേണമെന്ന നിബന്ധന തെറ്റിച്ചാണ് നിലവിലെ വഖഫ് ബോർഡിനെ പ്രഖ്യാപിച്ചത്. ഇടതുപക്ഷം വെച്ച ബോർഡിലുള്ളവർ വിമർശനമുന്നയിക്കുന്നത് സ്വാഭാവികം. സുപ്രീംകോടതിയിൽ പോയാൽ തിരിച്ചടിയാകും. വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കാനുള്ള എല്ലാ അവകാശവും സർക്കാരിനുണ്ട്. പരാതിക്കാരനായ ബിജെപി നേതാവ് പറഞ്ഞതിനെ ഞങ്ങൾ അനുകൂലിച്ചിട്ടില്ല. തമിഴ്നാടിന്റെ കേസിൽ അമുസ്ലിം അംഗങ്ങളുടെ പേര് നൽകാനാണ് കോടതി പറഞ്ഞത്. ആ കേസിനോട് ചേർന്നാണ് ഈ അപ്പീലും പരിഗണിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...