അന്താരാഷ്ട്ര സമ്മര്‍ദങ്ങളെ അവഗണിച്ച് ഗാസ്സയിലെ ഇസ്രായേലിന്റെ വംശഹത്യ തുടരുന്നു ; ഏക ഡയാലിസിസ് കേന്ദ്രവും ബോംബിട്ട് തകർത്തു

For full experience, Download our mobile application:
Get it on Google Play

ഗാസ്സസിറ്റി: അന്താരാഷ്ട്ര സമ്മര്‍ദങ്ങളെ അവഗണിച്ച് ഗാസ്സയിലെ ഇസ്രായേലിന്റെ വംശഹത്യ തുടരുന്നു. ഏറ്റവും ഒടുവിലത്തെ ആക്രമണത്തില്‍ 54 പേരാണ് കൊല്ലപ്പെട്ടത്. ഗാസ്സയിലെ ഏക ഡയാലിസിസ് സെന്ററും ഇസ്രായേല്‍ തകര്‍ത്തു.വടക്കൻ ഗാസ്സയിലെ ഏക ഡയാലിസിസ് കേന്ദ്രമാണ് ഇസ്രായേൽ തകർത്തത്. ബെയ്ത് ലാഹിയയിലുള്ള നൂറ അൽ-കാബി കിഡ്‌നി ഡയാലിസിസ് സെന്ററിൽ ഇസ്രായേൽ സൈന്യം ബോംബാക്രമണം നടത്തിയതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയമാണ് വ്യക്തമാക്കിയത്. ഇന്തോനേഷ്യൻ ആശുപത്രിയുടെ ഭാഗമായ ഈ കേന്ദ്രം, വൃക്ക തകരാറിലായ 160ലധികം രോഗികളെ ചികിത്സിച്ച് വരികയായിരുന്നു. വടക്കൻ ഗാസ്സയിലെ ഏക ഡയാലിസിസ് കേന്ദ്രമാണിത്.

നേരത്തെ ഒരാക്രമണത്തിന് ശേഷം കേന്ദ്രം അടച്ചിരുന്നു. ഇതിന് ശേഷം വീണ്ടും തുറന്ന് ഒരാഴ്ച പിന്നിടവേയാണ് ഇസ്രായേല്‍ ബോംബിട്ട് തകര്‍ത്തതെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഡയറക്ടർ ജനറൽ മുനീർ അൽ-ബർഷ് വ്യക്തമാക്കി. നിരപ്പാക്കാനും മറ്റും ഇസ്രായേലി ബുള്‍ഡോസറുകള്‍ സ്ഥലത്തുണ്ട്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. അതേസമയം ഡയാലിസിസ് സെന്ററുകളിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ടതിനാല്‍ തന്നെ വൃക്ക രോഗികളില്‍ 41 ശതമാനവും യുദ്ധകാലത്ത് തന്നെ മരിച്ചുവെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ധനവും ആവശ്യത്തിന് മരുന്നുകളും ഇല്ലാത്തതിനാല്‍ തന്നെ സെന്ററിന്റെ പ്രവര്‍ത്തനം ഭാഗികമായാണ് നടക്കുന്നത്. ഇതിനിടെയാണ് കേന്ദ്രം തന്നെ, ഇസ്രായേല്‍ ബോംബിട്ട് തകര്‍ക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...