ഹമാസിന്റെ ഉന്നത നേതാക്കൾ കൊല്ലപ്പെട്ടിട്ടില്ലെന്ന് വിലയിരുത്തി ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗങ്ങൾ

For full experience, Download our mobile application:
Get it on Google Play

ദോഹ: ദോഹ ആക്രമണത്തിൽ ഹമാസിന്റെ ഉന്നത നേതാക്കൾ കൊല്ലപ്പെട്ടിട്ടില്ലെന്ന് വിലയിരുത്തി ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗങ്ങൾ. ഖത്തർ ആക്രമണത്തിന് ശേഷമുള്ള സാഹചര്യം ചർച്ച ചെയ്യാൻ അറബ് രാജ്യ ഉച്ചകോടി ഞായറാഴ്ച നടക്കും. നിർണായക പ്രഖ്യാപനങ്ങൾ ഉണ്ടാകാനാണ് സാധ്യത. ദോഹയിൽ നടത്തിയ ആക്രമണത്തിലൂടെ ഇസ്രായേൽ ബന്ധിമോചനത്തിന് ഉള്ള എല്ലാ സാധ്യതകളും ഇല്ലാതാക്കി എന്ന് ഖത്തർ പ്രധാനമന്ത്രി വ്യക്തമാക്കി. ഇസ്രയേൽ ആക്രമണത്തിന് മറുപടി നൽകാനാണ് അടിയന്തര അറബ്–ഇസ്‌ലാമിക് ഉച്ചകോടി ഞായർ, തിങ്കൾ ദിവസങ്ങളിൽ ഖത്തർ നടത്തുന്നത്.

ഞായറാഴ്ച വിദേശകാര്യ മന്ത്രിമാരുടെ യോഗം ചേരും. തിങ്കളാഴ്ചയാണ് ഉച്ചകോടി. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ദോഹയിൽ ഇസ്രയേൽ നടത്തിയ ആക്രമണം ഉച്ചകോടിയിൽ ചർച്ചയാകും. ഇസ്രയേലിന് ഏതുരീതിയിൽ മറുപടി നൽകണമെന്നതും തിങ്കളാഴ്ച നടക്കുന്ന ഉച്ചകോടിയിൽ ചർച്ചയാകുമെന്നാണ് വിവരം. ഗൾഫ് രാജ്യങ്ങൾ ഒന്നിച്ച് ഇസ്രായേലിന് മറുപടി നൽകുമെന്ന് ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൾ ബിൻ റഹ്മാൻ ജാസിം അൽഥാനി അറിയിച്ചിരുന്നു.പ്രതികരണം എന്താക്കണമെന്നതിൽ ചർച്ചകൾ നടക്കുന്നുമെന്നും അദ്ദേഹം  പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...