ഐ.​എ​സ്.​ആ​ര്‍.​ഒ ചാ​ര​ക്കേ​സ് ; മുന്‍കൂര്‍ ജാമ്യം തേടി മുന്‍ ഡി.ജി.പി ആ​ര്‍.​ബി ശ്രീ​കു​മാ​ര്‍ ഹൈകോടതിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഐ.​എ​സ്.​ആ​ര്‍.​ഒ ചാ​ര​ക്കേ​സ് ഗൂ​ഢാ​ലോ​ച​ന​യില്‍ മുന്‍കൂര്‍ ജാമ്യം തേടി മുന്‍ ഡി.ജി.പി ആ​ര്‍.​ബി ശ്രീ​കു​മാ​ര്‍ ഹൈകോടതിയില്‍. കേസില്‍ ഏഴാം പ്രതി‍‍യാണ് ഗുജറാത്ത് മുന്‍ ഡി.ജി.പിയായ ആ​ര്‍.​ബി ശ്രീ​കു​മാ​ര്‍. ഐ.എസ്.ആര്‍.ഒ ചാരക്കേസിന്‍റെ സമയത്ത് ഐ.ബി ഡെപ്യൂട്ടി ഡയറക്ടറായിരുന്നു ശ്രീകുമാര്‍.

ഐ.​എ​സ്.​ആ​ര്‍.​ഒ​യി​ലെ ശാ​സ്ത്ര​ജ്ഞ​നാ​യി​രു​ന്ന ന​മ്പി നാ​രാ​യ​ണ​നെ ചാ​ര​ക്കേ​സി​ല്‍ കു​ടു​ക്കി​യ​തി​ന് പി​ന്നി​ലെ ഗൂ​ഢാ​ലോ​ച​ന ക​ണ്ടെ​ത്താ​ന്‍ സി.​ബി.​ഐ ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത കേ​സി​ലാ​ണ് ആര്‍.ബി ശ്രീ​കു​മാ​ര്‍​ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. കേസില്‍ മുന്‍ അന്വേഷണ ഉദ്യോഗസ്ഥരായ സിബി മാത്യൂസിനെയും ആര്‍.ബി ശ്രീകുമാറിനെയും നാലും ഏഴും പ്രതികളാക്കിയാണ് സി.ബി.ഐ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്.

സിബി മാത്യൂസിനും ആര്‍.ബി ശ്രീകുമാറിനും പുറമെ സിറ്റി പോലീസ് കമീഷണറായിരുന്ന വി.ആര്‍ രാജീവന്‍, കെ.കെ ജോഷ്വ അടക്കം കേരളാ പോലീസ്, ഐ.ബി ഉദ്യോഗസ്ഥരടക്കം 18 പേര്‍ കേസില്‍ പ്രതികളാണ്​. പ്രതികള്‍ക്കെതിരെ ഗൂഢാലോചനക്കും മര്‍ദനത്തിനും വകുപ്പുകള്‍ ചേര്‍ത്തിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജയിൽചട്ടം ചോദ്യംചെയ്ത് അമീറുൾ ഇസ്‌ലാമിന്റെ ഹർജി ; സംസ്ഥാനത്തിന് സുപ്രീം കോടതി നോട്ടീസ്

0
ന്യൂഡൽഹി : കേരളത്തിന്റെ 2014-ലെ ജയിൽചട്ടം ചോദ്യംചെയ്ത് പെരുമ്പാവൂർ ജിഷ വധക്കേസ്...

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...